ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ആലപ്പുഴ: സിപിഎം ബ്രാഞ്ച് സെക്രട്ടറി എംഡിഎംഎയുമായി പൊലീസ് പിടിയിൽ. സിപിഎം മുനിസി പ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ജയരാജ് ആണ് പിടിയിലായത്. സൗത്ത് പൊലീസ് ഇയാളുടെ പക്കൽ നിന്നും എംഡിഎംഎയും വില്പന നടത്തിയതിൽ ലഭിച്ച പണവും കണ്ടെടുത്തു.
മദ്യപാനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ കർശന നടപടി സിപിഎം സ്വീകരിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളിലൂടെ പരസ്യ പ്രസ്താവന നടത്തി ദിവസങ്ങൾക്കുള്ളിലാണ് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് മുന്നിൽ നിന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മാരക ലഹരി വസ്തുവുമായി പിടികൂടുന്നത്.
എംഡിഎംഎയുമായി പിടിയിലായ ഹരിപ്പാട് സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നുമാണ് വിഘ്നേഷ് ജയരാജിൽ നിന്നാണ് രാസ ലഹരി ലഭിച്ചത് എന്ന വിവരം ഹരിപ്പാട് പൊലീസിന് കിട്ടിയത്. തുടർന്ന് സൗത്ത് പൊലീസിന് വിവരം കൈമാറുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാളുടെ കൈവശം പ്ലാസ്റ്റിക് കവറിൽ ലഹരി വസ്തുവും രണ്ട് ഒഴിഞ്ഞ സിറിഞ്ചുകളുമുണ്ടായിരുന്നു. വില്പന നടത്തി ലഭ്യമായ 2,500 രൂപയും പൊലീസ് കണ്ടെടുത്തു. വിഘ്നേശ് എസ്എഫ്ഐ മുൻ ആലപ്പുഴ ഏരിയ സെക്രട്ടറിയും കേരള സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായിരുന്നു.
അതേസമയം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായ സംഭവത്തിൽ ലഹരി വസ്തുവിന്റെ ഉറവിടം കണ്ടെ ത്താൻ തുടരന്വേഷണം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മുൻസിപ്പൽ സ്റ്റേഡിയം വാർഡ് കേന്ദ്രീകരിച്ചുള്ള ഏരിയ കമ്മറ്റി അംഗവും കേസ് ഒതുക്കി തീർക്കാൻ ഇടപെടൽ നടത്തിയെന്ന അക്ഷേപവും ഉണ്ട്. ആലപ്പുഴയിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തകര്‍ക്കെതിരെ നടപടി എടുത്തതിന് പിന്നാലെയാണ് ബ്രാഞ്ച് സെക്രട്ടറി തന്നെ പിടിയി ലാകുന്നത്.
