കോഴിക്കോട്: ഇഡിയെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സിപിഎമ്മിന് ഒരു രഹസ്യ അക്കണ്ടുമില്ല. ഇതേചൊല്ലി സിപി എമ്മിന് ഒരു ഭയവുമില്ലെന്നും കള്ളത്തരം പ്രചരിപ്പിച്ച് കെജരിവാളിനെ പോലെയു ള്ളവരെ അറസ്റ്റ് ചെയ്യുന്ന ഇഡിക്കും കേന്ദ്ര സര്‍ക്കാരിനും ആരെയാണ് അറസ്റ്റ് ചെയ്യാന്‍ പറ്റാത്തതെന്നും എംവി ഗോവിന്ദന് പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കരുവന്നൂര്‍ ബാങ്കുമായി സിപിഎമ്മിനെ കൂട്ടിക്കെട്ടാന്‍ മോദി തന്നെ പദ്ധതി തയ്യാറാ ക്കുകയാണെന്ന് ഗോവിന്ദന് പറഞ്ഞു. ഭയപ്പെടുത്തേണ്ടതില്ലെന്നും തങ്ങള്‍ക്കു ഭയത്തിന്റ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാപ്പിരിവിന് കൂട്ടുനില്ക്കു ന്നവരല്ലേ ഇഡിയെന്നും ഗോവിന്ദന് ചോദിച്ചു. കേസിന്റെ ഭാഗമാകുമ്പോഴെക്കും അവരില്‍ നിന്ന് ബജെപി ഫണ്ട് വാങ്ങിയില്ലേ? ഒന്‍പതിനായിരത്തോളം കോടിയല്ലേ വാങ്ങിയത്. ബിജെപി അതിന്റെ കണക്ക് നല്കട്ടെയെന്നും ഗോവിന്ദന് പറഞ്ഞു. സിപിഎം ആരില്‍ നിന്നും രഹസ്യഫണ്ട് വാങ്ങിയിട്ടില്ല. എല്ലാം പരസ്യമാണ്. അത് കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെജരിവാളിനെ അറസ്റ്റ് ചെയ്തതുപോലെ കേരളത്തിലെത്തി സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും തകര്‍ക്കാന്‍ ഇഡിക്ക് കഴിയില്ല. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഇഡിയുടെ കൈയില്‍ വിവരമുണ്ടെങ്കില്‍ അവര്‍ അത് കണ്ടുപിടിക്കട്ടേ. അത് ഇഡിയുടെ പണിയല്ലേയെന്നും ഗോവിന്ദന് ചേദിച്ചു. അതേസമയം സിപിഎമ്മിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക വ്യാഴാഴ്ച പുറത്തിറക്കും. ഉച്ചയ്ക്ക് മൂന്നരയ്ക്ക് ഏകെജി ഭവനില്‍വച്ചാണ് പ്രകടന പത്രിക പുറത്തിറക്കുക.