ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പാലക്കാട്: ബിജെപിയെ സുഖിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെതിരെ ലേഖനമെഴുതിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മൂന്നാം പിണറായി സർക്കാർ എന്നത് മനോഹരമായ നടക്കാത്ത സ്വപ്നമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യം രഹസ്യമായി കുടിക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. കോൺഗ്രസിനെ ഉപദേശിക്കുന്നതിന് പകരം ബിജെപിക്കെതിരായ നിലപാട് പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ബിജെപിയെ സുഖിപ്പിക്കാനാണ് പിണറായിയുടെ ശ്രമം.
മൂന്നാം പിണറായി സർക്കാർ എന്നത് വ്യാമോഹമാണ്. മനോഹരമായ നടക്കാത്ത സ്വപ്നം. അടുത്ത രണ്ട് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം വൻ തോൽവി ഏറ്റുവാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.ഡൽഹിയിൽ കോൺഗ്രസ് മത്സരിച്ചതിനാലാണ് ആം ആദ്മി പാർട്ടി തോറ്റതെന്നാണ് വിമർശനം. ദേശീയ പാർട്ടിയായ കോൺഗ്രസ് മത്സരിക്കാതെ മാറി നിൽക്കണോ. ആം ആദ്മിയുമായി സഖ്യത്തിന് തയ്യാറായിരുന്നു.
പതിനഞ്ച് സീറ്റ് കോൺഗ്രസിന് നൽകിയാൽ അവിടെ സഖ്യം വരുമായിരുന്നു. ആം ആദ്മി പാർട്ടി തയ്യാറായില്ല. ഹരിയാന തെരഞ്ഞെടുപ്പിലും ആം ആദ്മിയുടെ പിടിവാശി മൂലമാണ് സഖ്യം ഉണ്ടാവാതി രുന്നത്. ബിജെപിയെ നേരിടുന്ന പ്രധാന പാർട്ടിയാണ് കോൺഗ്രസ്. പോരാട്ടം തുടരുന്നതായിരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.
ഡൽഹിയിൽ മത്സരിച്ച് നോട്ടക്ക് പിന്നിൽ പോയ പാർട്ടിയാണ് സിപിഎം. കള്ള് പരസ്യമായി കുടി ക്കണോ രഹസ്യമായി കുടിക്കണോയെന്ന കാര്യത്തിലാണ് എം വി ഗോവിന്ദന് ആശയക്കുഴപ്പം. മദ്യമാഫിയയുമായും ലഹരി മാഫിയയുമായും സിപിഎം നേതൃത്വത്തിന് ബന്ധമുണ്ട്. ബ്രൂവറി ആരംഭിക്കാൻ കാണിക്കുന്ന താത്പര്യം ആശാ വർക്കർമാരുടെ സമരം തീർക്കാൻ കാണിക്കാത്തത് അതുകൊണ്ടാണ്.
മദ്യത്തിനും മയക്കമരുന്നിനും എതിരായ ശക്തമായ നിലപാടാണ് കോൺഗ്രസെന്നും കാണിച്ചിട്ടുള്ളത്. വ്യക്തിപരമായി താനും ലഹരി ഉപയോഗത്തിന് എതിരാണെന്ന് കെ മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
