Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദേശീയ പാതയില്‍ അഞ്ചിടത്ത് വിള്ളല്‍; കേന്ദ്രമന്ത്രിയെ കണ്ട് ഇ ടി, ‘കരാറുകാരനെതിരെ നടപടി ഉറപ്പ്’


കാസര്‍കോട്: സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍ വ്യാപക വിള്ളല്‍. ഇന്നും ഇന്നലെയുമായി തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലായി അഞ്ചിടത്താണ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ കൂരിയാടും തലപ്പാറയ്ക്കും പുറമെ എടരിക്കോട് മമ്മാലി പടിയിലും ചെറുശാലയിലും ഇന്ന് വിള്ളല്‍ കണ്ടെത്തി. നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശ ത്തെ മേല്‍പ്പാലത്തിന് മുകളിലാണ് 50 മീറ്ററിലേറെ നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് കാഞ്ഞങ്ങാട്ടും ദേശീയപാതയില്‍ മാവുങ്കാലില്‍ റോഡിന്റെ മധ്യത്തിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്.

ദേശീയപാത ഇടിഞ്ഞുതാണതില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കരാറുകാരന്‍ കെ എന്‍ റെഡ്ഡിയെ വിലക്കുമെന്ന് മന്ത്രി അറിയി ച്ചിട്ടുണ്ട്. ഐഐടി വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി പരിശോധിക്കുമെന്നും കേന്ദ്രമന്ത്രിയുമായുള്ള കൂടി ക്കാഴ്ച യ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ദേശീയപാത തകര്‍ന്ന മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ കരാര്‍ കമ്പനിയുടെ ഓഫീസ് അടിച്ചുതകര്‍ത്തു. അശാസ്ത്രീയ നിര്‍മാണമാണ് തകര്‍ച്ചയ്ക്ക് പിന്നിലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തേഞ്ഞിപ്പലത്തെ കരാര്‍ കമ്പനി ഓഫീസിലെ കസേര അടക്കമുള്ളവ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. പ്രവര്‍ത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളവും ചെളിയും കയറിയതിനെത്തുടര്‍ന്ന് കണ്ണൂര്‍ തളിപ്പറമ്പില്‍ സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധിച്ചു. വിള്ളല്‍ രൂപപ്പെട്ട തൃശൂര്‍ ചാവക്കാട് മണത്തലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദേശീയപാത ഉപരോധിച്ചു. മൂന്നുദിവസത്തിനിടയില്‍ അഞ്ചിടത്താണ് പാത പൊളിഞ്ഞത്. എഎന്നിട്ടും പൊതുമരാമത്ത് മന്ത്രി പ്രതികരിക്കാനോ സ്ഥലം സന്ദര്‍ശിക്കാനോ തയാറായിട്ടില്ല.


Read Previous

ഫ്രാൻസിസ് മാർപാപ്പ ചിന്തോദ്ധീപകമായ നിലപാടുകളിലൂടെ ലോക മനസാക്ഷിയോട് സംവദിച്ച അപൂർവ്വ വ്യക്തിത്വo: വൈ എം സി എ റിയാദ്

Read Next

നരഭോജി കടുവയെ കണ്ടെത്തി, വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് 10 മീറ്റര്‍ അകലെ; മയക്കുവെടി വെക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »