Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചരിത്ര പുരുഷന്മാരെ ഓർത്തെടുത്ത് “കളിമുറ്റം” കോഴിക്കോടെന്സ് കായിക മേള സമാപിച്ചു , സാമൂതിരി വാറിയേഴ്‌സ് ജേതാക്കൾ.


റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂടായ്മയായ കോഴിക്കോടെന്സ് സ്പോർട്സ് ഡേ സംഘടിപ്പിച്ചു. ചരിത്ര പുരുഷന്മാരെ ഓർത്തെടുത്ത് “കളിമുറ്റം” കായിക മേള ഏറെ ശ്രദ്ധേയമായി. കോഴിക്കോടൻസ് കുടുംബാംഗങ്ങൾ വീറോടെയും വാശിയോടെയും പങ്കെടുത്ത കായിക മേള വ്യത്യസ്തമായ മത്സരങ്ങൾ കൊണ്ട് വേറിട്ട അനുഭവമായി. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മനസീനും ശരീരത്തിനും നവോന്മേഷം നൽകിയ പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഒരു പോലെ പങ്കാളികളായി. മേളയുടെ മുന്നോടിയായി സംഘടിപ്പിച്ച മാർച്ച് പാസ്റ്റ് ഏറെ ആകർഷകമായി. സാമൂതിരി വാരിയേഴ്‌സ്, പഴശ്ശി വാരിയേഴ്‌സ്, തച്ചോളി വാരിയേഴ്‌സ്, മരക്കാർ വാരിയേഴ്‌സ് എന്നിങ്ങനെ കോഴിക്കോടുമായി ബന്ധപ്പെട്ട ചരിത്ര പുരുഷന്മാരുടെ പേരുകളിൽ രൂപപ്പെടുത്തിയ ടീമുകൾ വിവിധ വർണ്ണങ്ങളിലുള്ള ജഴ്സിയണിഞ്ഞാണ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്.

കബീർ നല്ലളം നയിച്ച മഞ്ഞ ജേഴ്സി അണിഞ്ഞ അൽ വഫ സമുതിരി വാരിയേർസ് ജേതാക്കൾ ആയപ്പോൾ ഹർഷാദ് ഫറോക് നയിച്ച പർപ്പിൾ ജേഴ്സിയിൽ ഇറങ്ങിയ ACH മരക്കാർ വാരിയേർസ് runner up ആയി. മോഹിയുദ്ധീൻ സഹീർ ചേവായൂർന്റെ നേതൃത്വത്തിൽ ചുവപ്പ് ജേഴ്സിയിൽ ഇറങ്ങിയ റോയൽ ഡ്രൈവ് തച്ചോളിവാരിയേർസ് മൂന്നാം സ്ഥാനവും റാഫി കൊയിലാണ്ടി നയിച്ച പച്ച ജെയ്‌സി യിൽ ഇറങ്ങിയ AGC പഴശ്ശിവാരിയേർസ് നാലാം സ്ഥാനവും കരസ്തമാക്കി. കോഴിക്കോടൻസ് സ്പോർട്സ് ലീഡ് പ്രഷീദ് തൈക്കൂ ട്ടത്തിൽ, അബ്ബാസ്‌ vkk, ശ്രീമതി മൈമൂന അബ്ബാസ്,ഫൈസൽ പാഴൂർ, അനിൽ മാവൂർ, നജീബ് മുസ്ലി യാരകം,റംഷി ഓമശ്ശേരി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സ്പോർട്സ് ന് ഒപ്പം പഴയകാല കളികൾ നൂറ്റാം കോൽ, പമ്പരം കറക്കൽ, പുളിങ്കുരു, കൊട്ടിക്കളി എന്നിവ കുട്ടികൾക്ക് വേണ്ടി പരിചയപെടു ത്തിയത് കുട്ടികളിൽ കൗതുകം ഉണ്ടാക്കി.

കായിക മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം വിവിധ കലാപരിപാടികളോടെ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ചു നൽകുകയുണ്ടായി. മുനീബ് പാഴൂർ, കബീർ നല്ലളം, റാഫി കൊയിലാണ്ടി, ഷഹീൻ, നിബിൻ കൊയിലാണ്ടി , ഷമീം മുക്കം, ലത്തീഫ് ലക്സ എന്നിവർ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് നേതൃത്വം നൽകി ഫൈസൽ പുനൂർ നന്ദിയും പറഞ്ഞു.


Read Previous

ഫലസ്തീന്‍ സന്ദര്‍ശനം: സൗദി നേതൃത്വത്തിൽ മന്ത്രിതല സംഘം വെസ്റ്റ്ബാങ്കിലെത്തി, തടയുമെന്ന് ഇസ്രായിൽ

Read Next

ഒരു വ്യക്തിയില്‍ കെട്ടിത്തിരിയുന്നത് ശരിയാവില്ല, ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും യുഡിഎഫ് മുന്നോട്ട്: കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »