കൊച്ചി: ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ പൊലീസ് പരിശോധന.തിരുവനന്തപുരം സൈബർ പൊലീസാണ് നന്ദകുമാറിൻ്റെ ഓഫീസിലെത്തി പരിശോധന നടത്തി. കൊച്ചി കല്ലൂരിലെ ഓഫിസി ലാണ് പരിശോധന നടന്നത്. പരിയാരം മെഡിക്കൽ കോളേജിനെ കുറിച്ച് തെറ്റായ വാർത്ത ചെയ്തു എന്ന പരാതിയിലാണ് പരിശോധനയെന്നാണ് പൊലീസ് അറിയിക്കുന്നത്.
ജൂൺ അഞ്ചിന് വന്ന വാർത്തയെക്കുറിച്ചാണ് പരാതി ലഭിച്ചതെന്നും പോലീസ് പറയുന്നു. പിണറാ യി വിജയനെതിരെ ലാവലിൻ കേസിൽ ഇന്നലെ ഇഡി ഓഫിസിൽ ഹാജരായി ക്രൈം നന്ദകുമാർ തെളിവ് നൽകിയിരുന്നു.