Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ നിർണായക നീക്കം; ദേശീയ ഡാം സുരക്ഷ അതോറിറ്റി ഉടൻ ഇടപെടുമെന്ന് ഡീൻ കുര്യാക്കോസ് എംപി


മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റി (എന്‍ഡിഎസ്‍എ) നടത്തുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. എന്‍ഡിഎസ്എ ചെയര്‍മാന് മുല്ലപ്പെരിയാല്‍ അണക്കെട്ട് സംബന്ധിച്ച വിശദമായ അപേക്ഷ നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്‍റെ വലിയൊരു ആശങ്കയാണ്. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും എംപി വ്യക്തമാക്കി.

ഒക്ടോബറോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടുമെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു. ചെയര്‍മാന് നല്‍കിയ അപേക്ഷക്ക് പിന്നാലെയാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്. പുതിയ അണക്കെട്ട് നിര്‍മിക്കണ മെന്നതാണ് കേരളത്തിന്‍റെ ആവശ്യം. ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ ഇടപെടലോടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാറ്റം ഉണ്ടാകും.

മുല്ലപ്പെരിയാർ വിഷയത്തിലെ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം സൗഹാർദപ രമായി എൻഡിഎസ്എയ്ക്ക് പരിഹരിക്കാൻ സാധിക്കുമെന്നും ഡീൻ വ്യക്തമാക്കി. പുതിയ ഡാം നിര്‍മിക്കാൻ എന്‍ഡിഎസ്എ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. ഇതിനായി എന്‍ഡിഎസ്എ തുടര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടു ണ്ടെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. ഡാം സേഫ്റ്റി ചെയർമാനെ നേരിട്ട് കണ്ടെന്നും നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു


Read Previous

ക്രിസ്റ്റ്യാനോയുടെ പോക്കുകണ്ട് കണ്ണുതള്ളി യുട്യൂബ്; ഇനി അറിയാനുള്ളത് ഒരു കാര്യം മാത്രം

Read Next

നിയമം കടുപ്പിച്ച് യുഎഇ; വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ പത്ത് ലക്ഷം ദിർഹം പിഴ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »