Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

“ഭക്തരോട് ക്രൂരത: വനമേഖലയിൽ തീർത്ഥാടകരെ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എട്ടിന്റെ പണി!”


പത്തനംതിട്ട: പമ്പയില്‍ നിന്നും നിലയ്ക്കല്‍ സ്റ്റാന്‍ഡിലേക്ക് ടിക്കറ്റ് എടുത്ത ശബരിമല തീര്‍ഥാടക രെ വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എതിരെ നടപടി. താല്‍ക്കാലിക ഡ്രൈവര്‍ എന്‍ സജികുമാറിനെ പിരിച്ചുവിട്ടു. കണ്ടക്ടര്‍ കെ എന്‍ പ്രേമസുതനെ തിരുവനന്തപുരം പൂവാറില്‍നിന്ന് കാസര്‍കോട് കാഞ്ഞങ്ങാട്ടേയ്ക്ക് സ്ഥലം മാറ്റി. ജീവനക്കാരുടെ പ്രവൃത്തി കെഎസ്ആര്‍ടിസിയുടെ സല്‍പേരിനു കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇന്നലെ രാത്രിയായിരുന്നു നടപടിക്ക് കാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബസിലെ യാത്രക്കാരെ നിലയ്ക്കല്‍ സ്റ്റാന്‍ഡിനു പകരം നിലയ്ക്കല്‍ ഗോപുരം കഴിഞ്ഞ് റോഡില്‍ വനമേഖലയില്‍ ഇറക്കിവി ടുകയായിരുന്നു. മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട തീര്‍ഥാടകരാണ് ജീവനക്കാരുടെ ഇടപെട ലില്‍ റോഡില്‍ കുടുങ്ങിയത്. ബസില്‍ നിന്നിറങ്ങിയ തീര്‍ഥാടകര്‍ മറ്റൊരു വാഹനം വിളിച്ചുവരുത്തി യാണ് യാത്ര തുടര്‍ന്നത്.

തീര്‍ഥാടകരെ ബസില്‍ നിന്ന് ഇറക്കിവിടുന്നതിന്റെയും വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിഷയത്തില്‍ അധികൃതര്‍ ഇടപെട്ടത്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് ഓഫിസര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Cruelty to devotees: KSRTC employees who dropped pilgrims in forest areas face severe consequences!


Read Previous

ഓസ്‌ട്രേലിയൻ മാതൃകയിൽ ഇന്ത്യയും; 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം വരുന്നു

Read Next

ആ ‘ഇരുണ്ട കാലം’ ഓർമ്മയുണ്ടോ? യുഡിഎഫിനെതിരെ പുതിയ വെബ്സൈറ്റുമായി എൽഡിഎഫ് രംഗത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »