ഹൃദയപൂർവം കേളി’ ; രണ്ടാം ഘട്ടം സമാപന ചടങ്ങ് നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു


റിയാദ് : കേളി കലാസാംസ്കാരിക വേദി ‘ഹൃദയപൂർവം കേളി’ പദ്ധതിയുടെ രണ്ടാംഘട്ട സമാപന ചടങ്ങ് കേരളത്തിന്‍റെ സാംസ്കാരിക വിപ്ലവ നായിക നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ പ്രഖ്യാപന ങ്ങളിൽ ഒന്നായ, കേരളത്തിലെ സർക്കാർ ആശുപത്രികളിലെയും അഗതി മന്ദിരങ്ങ ളിലെയും, ഭിന്നശേഷി വിദ്യാലയങ്ങളിലെയും നിർധനർക്ക് ‘ഒരു ലക്ഷം പൊതിച്ചോർ’ നൽകുന്ന പദ്ധതിയാണ് ‘ഹൃദയപൂർവം കേളി’.

കേളിയും, കേളി കുടുംബ വേദിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം 2022 ഡിസംബർ ഒന്നിന് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സജീവ് തൈക്കാട് നിർവഹിച്ചിരുന്നു.

പദ്ധതിയുടെ രണ്ടാം ഘട്ടമായി നിലമ്പൂരിലെ ഭിന്നശേഷി വിദ്യാലയത്തിൽ ജനുവരി പതിനേഴിനാണ് ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്‌. രണ്ടാം ഘട്ട സമാപന ചടങ്ങിൽ കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്‌സൺ അരുമ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ഡെയ്സി ടീച്ചർ, കേളി മുൻ ഭാരവാഹികളായ ഉമ്മർ കുട്ടി, ബാബുരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ കേളിക്ക് വേണ്ടി നിലമ്പൂർ ആയിഷയെ പ്രവർത്തകർ ഷാൾ അണിയിച്ചു ആദരിച്ചു. പ്രവാസി സംഘം ഏരിയ സെക്രട്ടറി റഷീദ് മേലേതിൽ നന്ദി പറഞ്ഞു


Read Previous

ദിശ ഇടപെടല്‍: സൗദി അറേബ്യയിലെ റൂമിയിൽ മരണമടഞ്ഞ ആന്ധ്രാ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.

Read Next

തീരുമാനിക്കേണ്ടത് ശരിയത്ത് കൗണ്‍സില്‍ അല്ല’: മുസ്ലീം സ്ത്രീകള്‍ വിവാഹ മോചനത്തിന് കോടതിയില്‍ പോകണം; നിര്‍ണായക വിധിയുമായി മദ്രാസ് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »