ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്‍സിറ്റിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു


ചെമ്മാട് . ഇസ് ലാമിക വിദ്യാഭ്യാസ രംഗത്ത് വിപ്‌ളവകരമായ മു്‌ന്നേറ്റം നടത്തുന്ന ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്‍സിറ്റിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. യൂണിവേര്‍സിറ്റിയുടെ കലാവൈജ്ഞാനിക മാമാങ്കമായ ദാറുല്‍ ഹുദ നാഷണല്‍ ആര്‍ട് ഫെസ്റ്റിന്റെ ഭാഗമായി ഗ്രന്ഥകാരന്‍ വൈസ് ചാന്‍സിലറുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് വിജയമന്ത്രങ്ങളുടെ ഏഴ് ഭാഗങ്ങളുള്ള സെറ്റ് സമ്മാനിച്ചത്.
ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

പി.കെ. നാസര്‍ ഹുദവി, ഡോ.റഫീഖ് ഹുദവി പുഴക്കാട്ടിരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍ .


Read Previous

കെ.പി.സി.സി വയനാട് പുനരധിവാസപദ്ധതി: റിയാദ് ഒഐസിസി സഹായധനം കൈമാറി

Read Next

കേളിദിനം സാംസ്കാരിക സമ്മേളനം എംബസ്സി സെക്കന്റ് സെക്രട്ടറി എസ് കെ നായക് ഉദ്‌ഘാടനം ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »