Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘മകൾ ഡൽഹി പൊലീസിന്റെ പിടിയിലാണ്’- അൻവർ സാദത്ത് എംഎൽഎയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം


കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിനേയും കുടുംബത്തേയും വ്യാജ സന്ദേശം നൽകി കബളിപ്പിക്കാൻ ശ്രമം. എംഎല്‍എയുടെ ഭാര്യയെ വാട്സ്ആപ്പ് കോള്‍ വിളിച്ച് തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി.

ഡൽഹിയിൽ പഠിക്കുന്ന മകൾ പൊലീസിന്‍റെ പിടിയിലായെന്നു തട്ടിപ്പുകാര്‍ എംഎല്‍എയുടെ ഭാര്യയെ വിളിച്ച് പറഞ്ഞു. പൊലീസുകാരന്‍റെ ഡിപിയുള്ള നമ്പറില്‍ നിന്നാണ് കോള്‍ വന്നത്. മകളുടെ പേരു മറ്റും കൃത്യമായി പറഞ്ഞു ഹിന്ദിയിലാണ് സംസാരിച്ചത്.

ഭയപ്പെട്ടുപോയ അവര്‍ ഫോണ്‍ കട്ട് ചെയ്ത് എംഎല്‍എയെ വിവരം അറിയിച്ചു. പിന്നാലെ അദ്ദേഹം മകളെ വിളിച്ചു. ക്ലാസിലാണെന്നു മകള്‍ മറുപടി നല്‍കിയതോടെ ഫോണ്‍ വിളി തട്ടിപ്പാണെന്നു മനസിലായി. അതേസമയം ഭാര്യയുടെ മൊബൈല്‍ നമ്പറും മകളുടെ പേരുമൊക്കെ എങ്ങനെ സൈബര്‍ തട്ടിപ്പുകാര്‍ക്കു ലഭിച്ചുവെന്ന സംശയം ദുരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡ‍ല്‍ഹി സംഘത്തിനു കേരളത്തിലും കണ്ണികളുണ്ടെന്നു ഇതില്‍ നിന്നു വ്യക്തമായെന്നു എംഎല്‍എ വ്യക്തമാക്കി. എസ്പി ഹരിശങ്കറിനും റൂറല്‍ ജില്ലാ സൈബര്‍ പൊലീസിനും എംഎല്‍എ പരാതി നല്‍കി.


Read Previous

മലയാളിക്ക് ഇന്ന് ഉത്രട’പാച്ചില്‍’, സദ്യയൊരുക്കാൻ, ഓണക്കോടി എടുക്കാൻ, ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടം

Read Next

മലയാളിക്ക് ഇന്ന് ഉത്രട’പാച്ചില്‍’, സദ്യയൊരുക്കാൻ, ഓണക്കോടി എടുക്കാൻ, ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടം, പാതാളത്തിൽ നിന്ന് മാവേലി നേരെ പാസഞ്ചർ ട്രെയിനിലേക്ക്, ഓണക്കാലത്ത് മൊഞ്ചത്തിയായി മിഠായി തെരുവ്; ഓണം സ്പെഷ്യല്‍ top5 വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »