Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദേവസ്വം ബോര്‍ഡ് രേഖകൾ നൽകുന്നില്ല, ലാഘവത്തോടെയുള്ള സമീപനം ഓഡിറ്റര്‍; അയ്യപ്പസംഗമത്തിന്റെ കണക്കുകളിൽ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി.


കൊച്ചി: ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകളുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ആവശ്യപ്പെട്ട രേഖകള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്ന് ഓഡിറ്റര്‍ കോടതിയെ അറിയിച്ചു. ഇന്‍പുട്ട് ടാക്‌സ് അവശ്യത്തിനായി സ്വത്തു രജിസ്റ്റര്‍ അടക്കം ആവശ്യപ്പെട്ടിട്ട് നല്‍കിയി ല്ലെന്നും ഓഡിറ്റ് നടത്തിയ വിജയന്‍ അസോസിയേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശി ക്കാന്‍ 10 ദിവസത്തെ സമയം ഓഡിറ്റര്‍ക്ക് കോടതി അനുവദിച്ചു.

അയ്യപ്പ സംഗമത്തില്‍ പല പരിപാടികള്‍ നടന്നിരുന്നു. എന്നാല്‍ ചിലതിന് ഒരുമിച്ചുള്ള കണക്കാണ് നല്‍കിയത്. അതിനാല്‍ ഓരോ പരിപാടിക്കും എത്ര രൂപയാണ് ചെലവായതെന്ന് കണ്ടെത്തുക ദുഷ്‌ക രമാണ്. അസ്സറ്റ് രജിസ്റ്റര്‍ ആവശ്യപ്പെട്ട് പലതവണ ദേവസ്വം ബോര്‍ഡിന് കത്തു നല്‍കിയിട്ടും മറുപടി പോലും ലഭിച്ചില്ലെന്നും ഓഡിറ്റര്‍ കോടതിയെ അറിയിച്ചു. കേസില്‍ ഓഡിറ്ററെ ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു. ദേവസ്വം ബോര്‍ഡ് നല്‍കിയ മുഴുവന്‍ രേഖകളും ഹാജരാക്കാനും ഓഡിറ്റര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കണക്കുകളെ നിലവിലെ ദേവസ്വം ബോര്‍ഡും വളരെ ലാഘവത്തോടെയാണ് പരിഗണിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് ഫെബ്രുവരി ആറിന് ബോര്‍ഡിന് സമര്‍പ്പിച്ചു. ഏഴാം തീയതി തന്നെ സ്‌പെഷല്‍ കമ്മീഷണര്‍ക്ക് ദേവസ്വം കമ്മീഷണര്‍ കൈമാറി. റിപ്പോര്‍ട്ടില്‍ എന്തൊക്കെ പോരായ മകളുണ്ട് എന്ന് ദേവസ്വം കമ്മീഷണര്‍ പരിശോധിച്ചില്ലെന്നാണ് വിലയിരുത്തല്‍. ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകളുണ്ടെങ്കില്‍ അതിന് ദേവസ്വം ബോര്‍ഡ് ഉത്തരവാദികള്‍ ആയിരിക്കുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Devaswom Board not providing records, casual approach by auditor; High Court against Devaswom Board regarding accounts of Ayyappas complex.


Read Previous

ഖൊമേനിയുടെ മകന്‍ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു; യുദ്ധം കനത്തതോടെ പരമോന്നത നേതാവിന്റെ വിലാപ യാത്ര മാറ്റി: ഇറാനില്‍ മരണം 1000 കടന്നു

Read Next

സുധാകരനെ ആരും പഠിപ്പിക്കേണ്ട, തീരുമാനങ്ങൾ അദ്ദേഹം എടുക്കട്ടെ”; പുകഴ്ത്തിയും തന്ത്രപരമായ നിലപാടെടുത്തും കെ.സി. വേണുഗോപാൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »