ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ദേവസ്വം സ്ട്രൊങ് റൂo അമിക്കസ് ക്യൂരിയുടെ പരിശോധന 25-10-2025 ന് രാവിലെ 10 മണിക്ക് ആരംഭിച്ചു.ഇന്ന് രാവിലെ 10 മണിയോടെ ജസ്റ്റിസ് കെ റ്റി ശങ്കരൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന വൈകുന്നേരം 5:40 ഓടെ അവസാനിപ്പിച്ചു മടങ്ങി. വരും ദിവസങ്ങളിലും പരിശോധന തുടരുവാൻ സാധ്യതയുണ്ട്.

ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ്ണ പാളികൾ അപഹരിക്ക പ്പെട്ടാതായുള്ള ആരോപണങ്ങൾ ഉയർന്നതോടെയാണ് റിട്ട. ജസ്റ്റിസ് കെ ടി ശങ്കരനെ ഹൈക്കോടതി അമിക്കസ് ക്യൂരിയായി നിയോഗിച്ചത്. ഈ മാസം 11 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ, ജസ്റ്റിസ് കെ ടി ശങ്കരൻ ശബരിമല സന്നിധാനത്തെ ദേവസ്വം ബോർഡിൻ്റെ താത്ക്കാലക സ്ട്രോങ് റൂമിൽ, പരിശോധന നടത്തിയിരുന്നു. രജിസ്റ്ററും മഹസറും സ്റ്റോക്കും ഒത്തുനോക്കി പട്ടിക തിരിച്ച്, ദേവസ്വത്തിൻ്റെയും, ഹൈ ക്കോടതിയുടെയും സ്മിത്തിൻ്റെ സഹായത്തോടെ,.. സ്വർണ്ണം വെള്ളി ചെമ്പ് സാമഗ്രികളുടെയും, പൂജാ പാത്രങ്ങളുടേയും തൂക്കം കണക്കാക്കി, പട്ടിക തയ്യാറാക്കുന്ന ജോലികളായിരുന്നു നടത്തപ്പെട്ടത്.

അയിരൂർ സ്വദേശിയായ ഒരു ഭക്തൻ ആറന്മുളേശന് സമർപ്പിച്ച 58 പവൻ സ്വർണ്ണം കാണാതായതായി ആരോപണമുയർന്നിരുന്നുഇപ്പോൾ നടക്കുന്ന പരിശോധനയിലൂടെ ഈ ആരോപണത്തിലെ വസ്തുതയും വ്യക്തമാവും എന്ന് പ്രതീക്ഷിക്കുന്നു. ആറൻമ്മുള ഗ്രൂപ്പിലെ പ്രധാന ക്ഷേത്രങ്ങളിലെയെല്ലാം അമൂല്ല്യ ങ്ങളായ തിരുവാഭരണങ്ങളും, വിലയേറിയ പൂജാ പാത്രങ്ങളുമടക്കം സൂക്ഷിക്കുന്ന,. ദേവസ്വം ബോർ ഡിൻ്റെ അധീനതയിലുള്ള ആറന്മുളയിലെ ക്ഷേത്ര സ്ട്രോങ് റൂമിൽ ഇന്ന് പരിശോധന ആരംഭിച്ചത്.
ജസ്റ്റിസ് കെ ടി ശങ്കരനൊപ്പം ശബരിമല സ്പെഷ്യൽ കമ്മീഷണർ ജസ്റ്റിസ് ജയകൃഷ്ണൻ, തിരുവാഭരണം കമ്മീഷണർ ആർ റജിലാൽ , വിജിലെൻസ് എസ് പി, പി ഡി സുനിൽകുമാർ, ലോക്കൽ ഫണ്ട് ഡെപ്പൂട്ടി ഡയറക്ടർ രമ എന്നിവരും , ദേവസ്വം ബോർഡിൻ്റെ സ്മിത്ത്, ഹൈക്കോടതി നിയോഗിച്ച സ്മിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

രാവിലെ 10 ന് ആരംഭിച്ച പരിശോധന ഉച്ചക്ക് 1.15 ന് ഉച്ചഭക്ഷണത്തിനായി നിർത്തിവച്ചു. പരിശോധന ക്കായെത്തിയ ഉദ്യോഗസ്ഥർക്കായി ആറൻമുളയിലെ ദേവസ്വം ഉദ്യോഗസ്ഥർ ഭക്ഷണം തയ്യാറാക്കിയി രുന്നെങ്കിലും, ജസ്റ്റിസ് കെ ടി ശങ്കരനും സംഘവും പുറത്തുപോയാണ് ഭക്ഷണം കഴിച്ചതെന്നതും ശ്രദ്ദേയം. തുടർന്ന് രണ്ട് മണിയോടെ പുനരാരംഭിച്ച പരിശോധന, വൈകുന്നേരം 5.40 തോടുകൂടി അവസാനിപ്പിച്ച് ആനക്കൊട്ടിലിൽ നിന്ന് ആറന്മുള ഭഗവാനെ തൊഴുതു മടങ്ങി. വരും ദിവസങ്ങളിലും തുടർച്ചയായി പരിശോധന നടത്തി വിശദമായ റിപ്പോർട്ട് കാലതാമസം വരുത്താതെ ഹൈക്കോടതിയിൽ സമർപ്പിക്കാനാവും ഒരുപക്ഷെ ജസ്റ്റിസ് കെ ടി ശങ്കരൻ ലക്ഷ്യമാക്കുന്നത്.
