Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തെരുവുനായ ആക്രമിച്ചത് വീട്ടിൽ പറഞ്ഞില്ല’; പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന 11കാരൻ മരിച്ചു


ആലപ്പുഴ: 11 വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. ചാരുംമൂട് സ്മിതാ നിവാസില്‍ ശ്രാവിണ്‍ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

രണ്ടാഴ്ച മുന്‍പ് സൈക്കിളില്‍ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാല്‍ കുട്ടിയത് വീട്ടില്‍ പറഞ്ഞിരുന്നില്ല. കാര്യമായ പരിക്ക് ഇല്ലാതിരുന്നതിനാല്‍ തെരുവ് നായ ആക്രമിച്ചത് വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല. ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്.

ആദ്യം പനി ബാധിച്ച് നൂറനാട്ടെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതോടെ പേ വിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. ഇതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

വീടിന് സമീപത്തു വച്ച് തെരുവുനായ ആക്രമിച്ചതായി കുട്ടിയുടെ സുഹൃത്തുക്കളാണ് രക്ഷിതാക്കളോട് പറഞ്ഞത്. തെരുവുനായ ആക്രമിച്ചപ്പോള്‍ കുട്ടി സൈക്കിളില്‍ നിന്ന് വീണിരുന്നു. തുടയില്‍ ചെറിയ പോറലുണ്ടായിരുന്നു. ഇത് നായയുടെ നഖം തട്ടി ഉണ്ടായതാണോയെന്ന് വ്യക്തമല്ല. പ്രദേശവാസികളും പ്രദേശത്തെ കുട്ടികളും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.


Read Previous

ഹോട്ടലിൽ മുറിയെടുത്ത് വിദ്യാർഥികളെ ഡേറ്റിങിന് വിളിക്കും, അമ്മമാരോടും ചാറ്റിങ്’; 19 കാരിയുടെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണം

Read Next

ഗുണമേന്മയുള്ള വയലറ്റ് നെല്ല് വിളയിച്ച് പുഞ്ചപ്പാടങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »