ഒരു കുടുംബമാകുമ്പോള്‍ ഭിന്ന സ്വരം സ്വാഭാവികം, സമുദായത്തിന്റെ ഐക്യം കാത്ത് സൂക്ഷിക്കണം’: ഐക്യാഹ്വാനവുമായി ലീഗ്-സമസ്ത നേതാക്കള്‍


കോഴിക്കോട്: തര്‍ക്കങ്ങള്‍ക്കിടെ ഐക്യാഹ്വാനവുമായി മുസ്ലിം ലീഗ് അധ്യക്ഷനും സമസ്ത അധ്യക്ഷനും ഒരുമിച്ച് വാര്‍ത്താ സമ്മേളനം നടത്തി. സമുദായത്തിന്റെ ഐക്യം കാത്ത് സൂക്ഷിക്കണമെന്ന് ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഒരു കുടുംബമാകുമ്പോള്‍ ഭിന്ന സ്വരം സ്വാഭാവികമാണെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. ഖാസി ഫൗണ്ടേഷന്‍ സമസ്തയ്ക്ക് എതിരല്ല. സമാന്തര സംവിധാനം ഇല്ലെന്ന് ഇരുവരും നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഉമര്‍ ഫൈസിക്കെ തിരെ പ്രതിഷേധം തെരുവിലേയ്ക്ക് നീളുന്നതിനിടെയാണ് ഇരു നേതാക്കളും രംഗത്തെത്തിയത്.

ശനിയാഴ്ച ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ സമസ്ത ഓഫീസിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. സമസ്ത മത വിദ്യാഭ്യാസ ബോര്‍ഡ് യോഗം നടക്കുന്നതിനിടെയാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

എടവണ്ണപ്പാറയില്‍ സമസ്ത മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് മൗലീദ് കോണ്‍ഫ റന്‍സില്‍ ഉമര്‍ ഫൈസി പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി യിരുന്നു. സാദിഖലി തങ്ങള്‍ക്ക് ഖാദിയാകാന്‍ യോഗ്യതയില്ലെന്നും ഇസ് ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് ഖാദിയായതെന്നുമായിരുന്നു ഉമര്‍ ഫൈസിയുടെ വിമര്‍ശനം.

എന്നാല്‍ ഉമര്‍ ഫൈസിയുടെ വിവാദ പ്രസ്താവനയുമായി ബന്ധമില്ലെന്നും ഇത്തരം പ്രതികരണങ്ങള്‍ സംഘടനാ ഭാരവാഹികള്‍ നടത്തരുതെന്നും ചൂണ്ടിക്കാട്ടി സമസ്ത രംഗത്തെത്തുകയും ചെയ്തു.


Read Previous

പഴയ അരി വിതരണം ചെയ്തത് പഞ്ചായത്തെന്ന് മുഖ്യമന്ത്രി, പച്ചക്കള്ളമെന്ന് സതീശന്‍; മേപ്പാടിയില്‍ പ്രതിഷേധം

Read Next

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു’; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പിപി ദിവ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »