Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

18 വർഷം മുൻപ് കാണാതായി; ആരും ഏറ്റെടുക്കാനില്ലാതെ അഞ്ച് മാസമായി മോർച്ചറിയിൽ; വാർത്ത കണ്ട് തിരിച്ചറിഞ്ഞ് വീട്ടുകാർ


കൊല്ലം: 18 വർഷം മുൻപ് കാണാതായ ​ഗൃഹനാഥനെ അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി കണ്ടെത്തി. കാന്തപുരം മുണ്ടോചാലിൽ അബ്ദുൽ സലീമിന്റെ (70) മൃതദേഹമാണ് പത്രവാർത്തയിലൂടെ വീട്ടുകാർ തിരിച്ചറിഞ്ഞത്. ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച മൃതദേഹം കബറടക്കി.

കൊല്ലം ജില്ലാ ആശുപത്രിയിൽവച്ച് അഞ്ച് മാസം മുൻപാണ് അബ്ദുൽ സലാം മരി ക്കുന്നത്. ഏറ്റെടുക്കാൻ ആരും എത്താതിരുന്നതോടെ സ്വകാര്യ മെഡിക്കൽ കോളജിനു പഠനാവശ്യത്തിനു വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനു മുൻപ് ജില്ലാ ആശുപത്രിയിലെ നഴ്സ് മുൻകയ്യെടുത്ത് ഇസ്‌ലാമിക ആചാരപ്രകാരം മരണാനന്തര കർമങ്ങൾ നടത്തിയതു സംബന്ധിച്ച വാർത്ത കണ്ടാണു ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

ബാലുശ്ശേരി സ്വദേശിയായ മദ്രസാധ്യാപകനായിരുന്ന സലീമിനെ 2006ലാണ് 52ാം വയസിൽ കാണാതാകുന്നത്. ഉണ്ണികുളം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പതിനൊന്നാം വാർഡിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിച്ചതിനു പിന്നാലെയാണ് അപ്രത്യ ക്ഷനാകുന്നത്. പൊലീസും ബന്ധുക്കളും ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

2023 ഡിസംബറിൽ കൊല്ലത്ത് അവശനിലയിൽ കണ്ടെത്തിയ സലീമിനെ പൊലീസു കാരാണു ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അതേ ആശുപത്രിയിലെ സീനിയർ നഴ്സിങ് ഓഫിസർ സുരഭി മോഹന്റെ പിതാവും അവിടെ ചികിത്സയ്ക്കായി എത്തിയിരുന്നു. അടുത്തടുത്ത കട്ടിലുകളിലായിരുന്നു ഇരുവരും. ആരും തുണയില്ലായിരുന്ന സലീമിനെ സുരഭിയാണ് നോക്കിയത്. ഏതാനും ദിവസത്തിനകം സലീം മരിച്ചു.

മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം 5 മാസത്തിനു ശേഷം പഠനാവശ്യത്തിനു വിട്ടുനൽകാൻ തീരുമാനിച്ചപ്പോൾ വിവരമറിഞ്ഞു സുരഭി പുരോഹിതരെ വരുത്തി ഇസ്‌ലാമിക രീതിയിൽ മരണാനന്തര കർമങ്ങൾ നടത്തി. ഈ വാർത്ത കണ്ടാണ് സലീമിന്റെ വീട്ടുകാർ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്.

പഠനാവശ്യത്തിനായി രാസവസ്തുക്കൾ പ്രയോഗിച്ചിരുന്നതിനാൽ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്താനായില്ല. ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം തിരിച്ചറിഞ്ഞു വിട്ടു നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കാന്തപുരം കൊയിലോത്തുകണ്ടി ജുമാ മസ്ജിദിൽ കബറടക്കി.


Read Previous

ഒന്നര കോടി രൂപ തട്ടിയെന്ന് പറഞ്ഞ് വാട്സ്ആപ്പിൽ ആറസ്റ്റ് വാറന്റ് അയച്ചു; ഫോണിലൂടെ ചോദ്യം ചെയ്യൽ; ബോധരഹിതയായി വീട്ടമ്മ

Read Next

കാലാവധി തീരാന്‍ 8 മാസം കൂടി,യുകെയിൽ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ ഋഷി സുനകിന്‍റെ അപ്രതീക്ഷിത നീക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »