രണ്ടു വര്‍ഷത്തിലേറെ നീണ്ട പ്രണയം; റിഷാനയെ താലികെട്ടിയത് കഴിഞ്ഞ പ്രണയദിനത്തിലും; തുടക്കത്തില്‍ തന്നെ അസ്വാരസ്യം; ചര്‍ച്ചയായത് പിരിയുന്നു എന്ന പ്രവീണിന്റെ എഫ്ബി കുറിപ്പ്; ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയെ ഞെട്ടിച്ച് പ്രവീണ്‍നാഥ് വിട പറയുമ്പോള്‍…


രണ്ടുവർഷത്തിലേറെ നീണ്ട പ്രണയത്തിനു ശേഷമാണ് കഴിഞ്ഞ ഫെബ്രുവരി 14നു വാലൻന്റൈൻസ് ദിനത്തില്‍ ട്രാന്‍സ്ജെന്‍ജെന്‍ഡര്‍ കമ്യൂണിറ്റി അംഗങ്ങളായ പ്രവീണ്‍ നാഥും റിഷാനയും തമ്മില്‍ വിവാഹിതരായത്. ആഘോഷമായി നടന്ന വിവാഹമായി രുന്നു ഇത്. ഇരുവീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെയാണ് വിവാഹം നടന്നത്.

കഷ്ടിച്ച് മൂന്നു മാസം പോലും ഈ വിവാഹബന്ധം നീണ്ടുനിന്നില്ല. ഇപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയെ ഞെട്ടിച്ചാണ് പ്രവീണ്‍ നാഥിന്റെ മരണവാര്‍ത്ത എത്തുന്നത്. വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് പ്രവീണിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ദാമ്പത്യം തുടങ്ങിയപ്പോള്‍ തന്നെ ഇവരുടെ ജീവിതത്തില്‍ അസ്വാരസ്യങ്ങളും തുടങ്ങിയിരുന്നു. ഇവര്‍ തമ്മില്‍ വേര്‍പിരിയുകയാണ്‌ എന്ന രീതിയില്‍ വാര്‍ത്തകളും വന്നിരുന്നു. വേര്‍പിരിയുന്നു എന്ന രീതിയില്‍ പ്രവീണ്‍ നല്‍കിയ ഒരു എഫ്ബി കുറിപ്പാണ് ദാമ്പത്യ അസ്വാരസ്യങ്ങള്‍ പുറത്തെത്തിച്ചത്. വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ നല്‍കിയ എഫ്ബി കുറിപ്പാണ് എന്നാണ് പ്രവീണ്‍ വിശദീകരിച്ചത്. പക്ഷെ ഈ കുറിപ്പോടെ ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നു വ്യക്തമാകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകളും വന്നു. ഇതെല്ലാം പ്രവീണിനെ വിഷമിപ്പിച്ചിരുന്നു. 

പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥ് ബോഡിബിൽഡറും മുൻ മിസ്റ്റർ കേരളയുമാണ്. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയാണ് റിഷാന ഐഷു. ഡിഗ്രിക്ക് പഠിച്ചിരുന്ന സമയത്താണ് സഹയാത്രികയിലെത്തിയിരുന്നു. ബോഡി ബില്‍ഡിംഗി ലേക്ക് വന്നപ്പോഴാണ് സമൂഹത്തില്‍ നിന്നും അംഗീകാരം ലഭിച്ചതെന്നു പ്രവീണ്‍ പറഞ്ഞിരുന്നു.  തൃശൂരിലെ സഹയാത്രികയുടെ കോ-ഓര്‍ഡിനെറ്ററായിരുന്നു പ്രവീണ്‍. സഹയാത്രികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇവര്‍ തമ്മില്‍ അടുപ്പമാകുന്നത്.

ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് വിവാഹം നടന്നതും. ഞങ്ങള്‍ പിരിയുന്നു എന്ന പ്രവീണ്‍നാഥിന്റെ എഫ്ബി കുറിപ്പ് വന്നപ്പോള്‍ തന്നെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹ ത്തിലെ പലരും പ്രവീണിനെ വിളിച്ചിരുന്നു. പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും എല്ലാം പരിഹരിച്ചുവെന്നാണ് പ്രവീണ്‍ പറഞ്ഞത്.ഈ മരണം ഞങ്ങളെ ഞെട്ടിക്കുകയാണ്- പ്രവീണിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

വിഷം കഴിച്ച നിലയിലാണ് പ്രവീണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കിടെയാണ് മരണം-വെള്ളിയാഴ്ചയാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. അതിനു ശേഷം ഉച്ചയോടെ പ്രവീണിന്റെ മൃതദേഹം പാലക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകാനാണ്‌ ആലോചന.


Read Previous

മണപ്പുറം ഫിനാൻസ് എംഡിയുടെ 143 കോടി മൂല്യമുള്ള ആസ്‌തി മരവിപ്പിച്ച് ഇഡി

Read Next

കര്‍ണാടക തിരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് മമത ബാനര്‍ജി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »