പ്രതാപന് ഇനി വാര്‍ഡില്‍പോലും സീറ്റ് നല്‍കരുത്’; തൃശ്ശൂരില്‍ നേതൃത്വത്തിനെതിരെ പോസ്റ്റര്‍


തൃശ്ശൂര്‍: തൃശ്ശൂരില്‍ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തായതില്‍ ടിഎന്‍ പ്രതാപനെതിരെ പോസ്റ്റര്‍. ടിഎന്‍ പ്രതാപന് ഇനി വാര്‍ഡില്‍പോലും സീറ്റു നല്‍കരുതെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവയ്ക്കണമെന്നും എഴുതിയ പോസ്റ്റര്‍ ഡിസിസി ഓഫിസിന്റെ മതിലിലടക്കം പതിപ്പിച്ചിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ഈ പോസ്റ്ററുണ്ട്.

ഇനിനിടെ സംഘപരിവാറിന് നട തുറന്ന് കൊടുത്തത് ടിഎന്‍ പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമാണെന്ന വിമര്‍ശനം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ രംഗത്തെത്തി. മുഹമ്മദ് ഹാഷിം, എബിമോന്‍ തോമസ്, കാവ്യാ രഞ്ജിത്ത്, മുഹമ്മദ് സരൂഖ് എന്നിവരാണ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. തൃശ്ശൂരിലെ പരാജയത്തിന് കാരണക്കാര്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

തൃശൂരിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് അകല്‍ച്ചയും അതൃപ്തിയുമുണ്ട്. അതിന് കാരണം ജില്ലാ നേതൃത്വമാണ്. കെ മുരളീധരന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് എന്താവും സ്ഥിതി? നേതൃത്വത്തിന്റെ പിടിപ്പുകേട് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വ്യക്തമാണെന്നും ഇവര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന് ആയില്ല.ചാലക്കുടിയിലും ആലത്തൂരും ഇത് പ്രകടമാണ്. ഇക്കാര്യം ഉന്നയിച്ച് നേതൃത്വത്തിന് പരാതി നല്‍കും’. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.


Read Previous

രാഹുലിന് റായ്ബറേലിയിലും വയനാട്ടിലും മൂന്നര ലക്ഷത്തിലധികം ഭൂരിപക്ഷം; ഏത് ഉപേക്ഷിക്കും?… ചുരം കയറി പ്രിയങ്ക എത്തുമോ?

Read Next

അപ്രതീക്ഷിതം, അവിശ്വസനീയം കെ മുരളീധരന്റെ തോല്‍‌വിയില്‍ പ്രതികരിച്ച് റിയാദ് തൃശ്ശൂര്‍ ഒ ഐ സി സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »