അരവിയുടെ പരാതി കള്ളപ്പരാതിയാണെന്ന്‌ കരുതുന്നുണ്ടോ?’; സിപിഎമ്മിനോട് ചോദ്യങ്ങളുമായി അനിൽ അക്കര


തൃശ്ശൂർ: കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, ഈ വിഷയത്തിൽ സിപിഎമ്മിനോട് ചോദ്യങ്ങളുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. നിങ്ങൾ ഈ ഒന്നാംഘട്ട കുറ്റപത്രത്തെ അഗീകരിക്കുന്നുണ്ടോ?, ഉണ്ടെങ്കിൽ കേരളം കണ്ട സംഘടിത കൊള്ളയിൽ പ്രതികളായ ഉന്നത സിപിഎം നേതാക്കളായ സികെ ചന്ദ്രൻ, പി ആർ അരവിന്ദാക്ഷൻ അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ?.

സിപിഎം നേതാക്കൾക്കെതിരെ കൗൺസിലർമാരായ അനൂപ്‌ കാട, മധു അമ്പലപുരം, എന്നിവർ നൽകിയ മൊഴിയും സിപിഎം മുതിർന്ന നേതാവ് സി കെ ചന്ദ്രൻ നല്‍കിയ മൊഴിയും അംഗീകരിക്കുന്നുണ്ടോ?. ഇഡി മർദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിൽ കള്ളപ്പരാതിയെന്ന് കരുതുന്നുണ്ടോ എന്നും അനിൽ അക്കര ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം:

സിപിഎം തൃശ്ശൂർ ജില്ലാ കമ്മറ്റിയിയോട് മൂന്ന് ചോദ്യങ്ങൾ,

1)നിങ്ങൾ ഈ ഒന്നാംഘട്ടകുറ്റപത്രത്തെ അഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കേരളം കണ്ട സംഘടിത കൊള്ളയിൽ പ്രതികളായ ഉന്നത സിപിഎം നേതാക്കളായ സികെ ചന്ദ്രൻ, പി ആർ അരവിന്ദാക്ഷൻ അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ?

2)കരുവന്നൂർ കൊള്ളക്കേസിലെ കുറ്റപത്രത്തിൽ പ്രതികൾക്കും ഉന്നത സിപിഎം നേതാക്കൾക്കെതിരായി മൊഴി നൽകിയിട്ടതായി പറയെപെടുന്ന തൃശ്ശൂർ കോർപറേഷൻ കൗൺസിലർ അനൂപ്‌ കാട, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ
മധു അമ്പലപുരം, സിപിഎം മുതിർന്ന നേതാവ്സി കെ ചന്ദ്രൻ എന്നിവരുടെ മൊഴികൾ സിപിഎം അംഗീകരിക്കുന്നുണ്ടോ?

3)അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി മർദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയിൽ പോലിസ് കേസെടുക്കാത്ത സാഹചര്യത്തിൽ അരവിയുടെ പരാതി കള്ളപ്പരാതി യാണെന്ന്‌ സിപിഎം കരുതുന്നുണ്ടോ?


Read Previous

ആലുവ ബലാത്സംഗക്കൊല; വിധി നാളെ

Read Next

ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ പ്രതിഷേധം; മക് ഡൊണാൾഡ്സ് റസ്റ്റോറന്റിലേയ്ക്ക് ജീവനുള്ള എലികളെ തുറന്നുവട്ടു; യുവാവ് അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »