രേഖകള്‍ ഹാജരാക്കിയില്ല; സിദ്ദിഖിനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു; ശനിയാഴ്ച വീണ്ടും ഹാജരാകണം.


തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിനെ പൊലീസ് വിട്ടയച്ചു. മൂന്ന് മണിക്കൂര്‍ നേരമാണ് അന്വേഷണസഘം സിദ്ദിഖിനെ ചോദ്യം ചെയ്ത്. ശനിയാഴ്ച വീണ്ടും ഹാജരാകന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ സുപ്രീം കോടതി സിദ്ദിഖിന് രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു.

കേസില്‍ വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ചില രേഖകള്‍ ഹാജരാക്കാന്‍ സിദ്ദിഖിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ രേഖകള്‍ സിദ്ദിഖ് കൊണ്ടുവ ന്നിരുന്നില്ല. അതേസമയം, ഹോട്ടല്‍ മുറിയില്‍ വച്ച് നടിയെ കണ്ടിട്ടില്ലെന്നും നിള തീയറ്ററില്‍ വച്ച് മാത്രമാണ് കണ്ടെതെന്ന് സിദ്ദിഖ് അറിയിച്ചെങ്കിലും രേഖകളുമായി എത്തിയ ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ് അന്വേഷണ സംഘം മടക്കി അയക്കുകയായിരുന്നു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തുടര്‍ന്ന് സിദ്ദിഖിനെതിരെ ബലാ ത്സംഗ കുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യ അനുവദിച്ചില്ല. ഇതിനെ ഇതിനു പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുക യായിരുന്നു. സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചതോടെ ഏഴു ദിവസ ത്തെ ഒളിവ് ജീവിതത്തിന് ശേഷം സിദ്ദിഖ് പുറത്തു വരികയായിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. നടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഈ മാസം 22ന് സുപ്രീം കോടതി വിശദവാദം കേള്‍ക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഇ മെയില്‍ വഴി അറിയിച്ചിരുന്നു.


Read Previous

ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തി; ലഹരിക്കേസില്‍ അന്വേഷണം സിനിമാ താരങ്ങളിലേക്ക്

Read Next

മൈക്രോ ആര്‍എന്‍എയുടെ കണ്ടെത്തല്‍; വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം വിക്ടര്‍ അംബ്രോസിനും ഗാരി റോവ്കിനും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »