Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ണൂരിൻ്റെ പേര് പറഞ്ഞ് അധികം വിമർശനം വേണ്ട: എം വി ​ഗോവിന്ദന്റെ താക്കീത്, സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; നയരേഖയിന്മേലുള്ള ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകും


കൊല്ലം: കണ്ണൂരിൻ്റെ പേര് പറഞ്ഞു അധികം വിമർശനം വേണ്ടെന്ന താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക് മറുപടി പറയുമ്പോഴായിരുന്നു എം വി ഗോവിന്ദൻ്റെ താക്കീത്. ജില്ലകൾ തിരിച്ച് പറഞ്ഞു വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ​ഗോവിന്ദൻ പറഞ്ഞു.

ബ്രൂവറി, സ്വകാര്യ സർവകലാശാല വിഷയങ്ങളിൽ പ്രതിസന്ധിയിലാതെ നോക്കും. വിമർശനങ്ങൾ ഉൾകൊള്ളുമെന്നും ഗോവിന്ദൻ പറഞ്ഞു. നവീകരണത്തിനായുള്ള പ്രക്രിയ ആണ് നടക്കുന്നത്. വിമർശനങ്ങളെ പാർട്ടി അതിൻ്റെ ഭാഗമായാണ് കാണുന്നത്. പാർട്ടി ജനങ്ങൾക്കായി പ്രവർത്തിക്കുന്നു. അതിൽ രാഷ്ട്രീയം കലർത്തരുത് എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കണ്ണൂർ എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും എം വി ​ഗോവിന്ദൻ മറുപടി നൽകി. “കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയുടെ വിഷയത്തിൽ സിപിഎം എടുത്തത് കൃത്യമായ നിലപാടാണ്. ദിവ്യ തെറ്റ് ചെയ്തു എന്ന് മനസ്സി ലാക്കിയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്,” എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിച്ച ‘നവ കേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന വികസന നയരേഖയിന്മേലുള്ള ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കും. ശനിയാഴ്ച ആറ് വനിതകള്‍ ഉള്‍പ്പെടെ 27 പേര്‍ വികസനരേഖയെ ക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

തുടര്‍ന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും. നില വിലുള്ള സെക്രട്ടറി എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നേക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാസര്‍കോട്, വയനാട് മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന കമ്മിറ്റിയില്‍ എത്തും. നിലവിലെ കമ്മിറ്റിയില്‍ നിന്നും പ്രായം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ കണക്കിലെടുത്ത് 25 പേരെങ്കിലും മാറിയേക്കുമെന്നാണ് സൂചന.

വൈകീട്ട് കാല്‍ലക്ഷം പേരുടെ റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയുമോടെയാണ് സമ്മേളന ത്തിന് കൊടിയിറങ്ങുക. വൈകിട്ട് നാലിന് കൊല്ലം ആശ്രാമം മൈതാനത്ത് പൊതുസമ്മേളനം ആരംഭിക്കും. പൊളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കും.


Read Previous

പഞ്ചസാര പാത്രം കണ്ടാല്‍ ഇനി ഉറുമ്പ് വഴി മാറി പൊയ്ക്കോളും ഇങ്ങനെ ചെയ്തു നോക്കു

Read Next

അർധരാത്രി മിന്നൽ പരിശോധന: ലഹരി ഉപയോഗിച്ചവർ അടക്കം കൊച്ചിയിൽ 300 പേർ പിടിയിൽ; മദ്യപിച്ച് വാഹനമോടിച്ചത് 193 പേർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »