
റിയാദ് : ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ അൻവർ അമീൻ ചേലാട്ടിന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഡോ. അൻവർ അമീനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. റിയാദിലെ കെഎംസിസിയുടെ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.
സ്വപ്ന തുല്യമായ സഊദിയുടെ വികസന മുന്നേറ്റം പ്രവാസികൾക്ക് വൻ അവസരങ്ങളാണ് തുറക്കു ന്നതെന്നും, നിക്ഷേപ രംഗത്തും തൊഴിൽ മേഖലയിലുമുള്ള സാധ്യതകളെ ക്രിയാത്മകമായി ഉപയോ ഗപ്പെടുത്താൻ നമുക്ക് കഴിയണമെന്നും അദ്ദേഹം ഉണർത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡന്റ് അഷ്‌റഫ് കൽപകഞ്ചേരി,കെഎംസിസി നാഷണൽ കമ്മിറ്റി സെക്രെട്ടറിയേറ്റ് അംഗങ്ങളായ കെ. കെ കോയാമുഹാജി, മുഹമ്മദ് വേങ്ങര, കോഴിക്കോട് ജില്ല ട്രഷറർ റാഷിദ് ദയ, ഹനീഫ കൽപകഞ്ചേരി, ഉമ്മർ കൂൾ ടെക്, ഹംസത്ത് അലി പനങ്ങാങ്ങര എന്നിവർ പങ്കെടുത്തു.