Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓക്സിജൻ ഉത്പാദനത്തിനും ലഭ്യതയ്ക്കും കൃത്യമായ രൂപരേഖയുണ്ടെങ്കില്‍ സാങ്കേതികസഹായം നൽകും: ഡോ. എസ്. ഇളങ്കോവൻ,


തദ്ദേശീയ ഓക്സിജൻ കോൺസെൻട്രേറ്റ് നിർമാണം: ഫിക്കി വെബിനാർ സംഘടിപ്പിച്ചു

കൊച്ചി: തദ്ദേശീയ ഓക്സിജൻ കോൺസെൻട്രേറ്റ് നിർമാണത്തെ കുറിച്ചും മെഡിക്കൽ ആവശ്യത്തി നായുള്ള ഓക്സിജൻ എൻറിച്ച്മെൻറ് സാങ്കേതിക വിദ്യയെ സംബന്ധിച്ചും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ വെബിനാർ സംഘടിപ്പിച്ചു. വി എസ് എസ് സി സ്വാസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എസ്. ഇളങ്കോവൻ, സി.എസ് .ഐ. ആർ ഡയറക്ടർ പ്രൊഫ.ഡോ. ഹരീഷ് ഹിറാനി, ഭാരത് ഇലക്ട്രോ ണിക്സ് ലിമിറ്റഡ് സീനിയർ ഡി.ജി.എം കെ.രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അപ്പലേറ്റ് അതോറിറ്റി ജനറൽ മാനേജർ ഡോ.എസ്.ആർ. ദിലീപ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി.

ഓക്സിജൻ ലഭ്യതയ്ക്ക് കൃത്യമായ രൂപരേഖയുണ്ടാക്കാതെ കോവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് ഡോ.എസ്. ഇളങ്കോവൻ പറഞ്ഞു. കേരളത്തിൽ കഞ്ചിക്കോട് പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ ഓക്സിജൻ നിർമ്മാണ യൂണിറ്റ് മാത്രമാണ് ഉണ്ടാ യിരുന്നത്. പ്രതിദിനം 140 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ ആയിരുന്നു ഇവിടെ ഉത്പാദിപ്പിച്ചി രുന്നത്.

എന്നാൽ ഇപ്പോഴത് 180 മെട്രിക് ടണ്ണായി ഉയർത്തി. ഓക്സിജൻ ഉത്പാദനം വർധിപ്പി ക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹകരണം അദ്ദേഹം ഉറപ്പ് നൽകി. മൂന്നു മുതൽ ആറ് മാസ ത്തിനകം ഓക്സിജൻ ഉത്പാദനം ത്വരിതപ്പെടുത്തുമെന്ന് ഡോ. ദിലീപ്‌കുമാർ പറഞ്ഞു. ഓക്‌സിജൻ കോൺ സെൻട്രറ്ററുകളുടെ ലഭ്യത ഉറപ്പ് വരുത്തിയാൽ മാത്രമേ കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ഓക്സിജനെ കുറിച്ച് രാജ്യത്തെ ഡോക്ടർമാർക്കിടയിൽ പോലും അവബോധം സൃഷ്ടിക്കപ്പെടേണ്ട കാലഘട്ടമാണിതെന്ന് വെബ്ബിനറിൽ പങ്കെടുത്ത സാങ്കേതികവിദഗ്ധർ ചൂണ്ടിക്കാട്ടി. തദ്ദേശീയമായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നിർമ്മിക്കേണ്ടത് അനിവാര്യമാണെന്നും വിദഗ്ധർ പറഞ്ഞു. നിത്യ ജീവിതത്തിൽ ഓക്സിജന് ഇത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് കോവിഡ് വ്യാപനത്തോടെയാണ് പലർക്കും മനസിലായതെന്നു ഡോ.എസ് .ആർ. ദിലീപ്‌കുമാര് പറഞ്ഞു. അവശ്യ വസ്തുവായി ഓക്സിജൻ പരിഗണിക്കപ്പെട്ടു തുടങ്ങിയെന്നും വീടുകളിൽ പോലും ഓക്സിജൻ വാങ്ങി സൂക്ഷി ക്കുന്ന സ്‌ഥിതിയിലേക്ക് മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓക്സിജൻ സാച്യുറേഷൻ ലെവൽ സംബന്ധിച്ചും ആവശ്യമായ ഓക്സിജൻ അളവ് സംബന്ധിച്ചും ഒട്ടേറെ മിഥ്യധാരണകൾ നിലനിൽക്കുന്നുണ്ടെന്നും ആരും സ്വയം അളവ് നിശ്ചയിക്കാതെ വിദഗ്ധോ പദേശം മാത്രം പിന്തുടരണമെന്നും ഡോ. ഹരീഷ് ഇറാനി പറഞ്ഞു. ഇക്കാര്യത്തിൽ ഡബ്ള്യു എച്ച് ഒ കൃത്യമായ മാർഗനിർദേശങ്ങൾ നല്കിയിട്ടുണ്ടണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സിജൻ നിർമ്മിക്കാൻ ആവശ്യമായ സാങ്കേതിക സഹായവും ഉത്പാദനം വർധിപ്പിക്കാനുള്ള സൗകര്യങ്ങളും പരമാവധി ലഭ്യമാക്കുമെന്ന് കെ. രവീന്ദ്രനാഥ്‌ ഉറപ്പ് നൽകി. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ – ചെയർ ഡോ. എം.ഐ സഹദുള്ള സ്വാഗതവും സ്റ്റേറ്റ് കൗൺസിൽ മേധാവി ഡോ. സാവിയോ മാത്യു നന്ദിയും പറഞ്ഞു. ഫിക്കി ഹെൽത്ത് കമ്മിറ്റി കോ-ചെയർ ബിബു പുന്നൂരാൻ മോഡറേറ്ററായിരുന്നു.


Read Previous

കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് എതിരായ ആരോപണ ങ്ങള്‍ തള്ളി കെ.സുരേന്ദ്രന്‍, പുകമറ സൃഷ്ടിക്കാൻ സിപിഎം മനപൂർവ്വം ശ്രമമെന്നും ആരോപണം.

Read Next

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മൊഴിയെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »