ഡോക്ടറുടെ സീല്‍ മോഷ്ടിച്ച് മയക്കുമരുന്ന് കുറിപ്പടി; രണ്ടു യുവാക്കള്‍ പിടിയില്‍


തിരുവനന്തപുരം: ഡോക്ടറുടെ പേര് ഉൾപ്പെടുന്ന സീൽ മോഷ്ടിച്ച് വ്യാജ കുറിപ്പടികൾ തയാറാക്കി മയക്കുമരുന്നുകൾ വാങ്ങി കച്ചവടം നടത്തിയ രണ്ടുപേർ പിടിയിൽ. കൊല്ലം ഇരവിപുരം കൊടിയിൽ തെക്കതിൽ സനോജ് (37), കൊല്ലം കൊട്ടിയം പറ ക്കുളം വലിയവിള വടക്കതിൽ സെയ്ദാലി (26) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സർജറി വിഭാഗത്തിൽ ഡ്യൂട്ടിയി ലുണ്ടായിരുന്ന ജൂനിയർ റസിഡന്റായ ഡോ. മിഥുൻ മോഹന്റെ പേര് രേഖപ്പെടുത്തി യിട്ടുള്ള സീൽ മോഷ്ടിച്ചാണ് പ്രതികൾ നിയമവിരുദ്ധമായി കുറിപ്പടി തയാറാക്കി മയക്കുമരുന്ന് ഗുളികകൾ വാങ്ങിയത്. ജനുവരിയിലാണ് സീൽ നഷ്ടപ്പെട്ടത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. ഡോക്ടറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ ക്കുറിച്ച് വിവരം ലഭിച്ചില്ല.

കഴിഞ്ഞയാഴ്ച കൊല്ലത്തെ ഒരു മെഡിക്കൽ സ്റ്റോറിൽ ലഭിച്ച കുറിപ്പടികണ്ട് സംശയം തോന്നിയ ജീവനക്കാർ ഡോ. മിഥുനെ ഫോണിൽ ബന്ധപ്പെട്ടു. വ്യാജ കുറിപ്പടിയാ ണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു.

വിഡ്രോവൽ സിൻഡ്രോം ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിയിരുന്ന സെയ്ദാലിയാണ് ഡോക്ടറുടെ സീൽ മോഷ്ടിച്ചത്. സർജറി ഒപിയിലെത്തിയ സെയ്ദാലി ഡോക്ടറുടെ നീക്കം ശ്രദ്ധിച്ചശേഷം അദ്ദേഹം പരിശോധനാമുറിക്ക് പുറത്തേക്കുപോയ തക്കം നോക്കി മേശപ്പുറത്തിരുന്ന സീൽ കൈക്കലാക്കുകയായിരുന്നു.

സെയ്ദാലിയുടെ ഒപി ടിക്കറ്റിൽ വീര്യം കൂടിയ മയക്കുമരുന്നിന് സമാനമായ ന്യുറോ മരുന്ന് എഴുതിയിരുന്നു. അതു പകർത്തി ഡോക്ടറുടെ സീൽ പതിപ്പിക്കും. ഓരോ തവണയും ഓരോ പെട്ടി മരുന്നാണ് വാങ്ങിയിരുന്നത്. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തുന്ന പലരുടെയും ഒപി ടിക്കറ്റ് കൈവശപ്പെടുത്തുന്ന സനോജ് അത് സെയ്ദാലിക്ക് എത്തിച്ച് നൽകും. തുടർന്ന് ഇരുവരും ചേർന്ന് അതിൽ മയക്കുമരുന്നിന്റെ പേര് എഴുതി സീൽ പതിക്കും.

കഴിഞ്ഞ ആഴ്ച കൊല്ലത്തെ മെഡിക്കൽ സ്റ്റോറിൽ ഒപി ടിക്കറ്റുമായി സനോജാണ് എത്തിയത്. സംശയം തോന്നിയ ജീവനക്കാർ മരുന്ന് സ്റ്റോക്കില്ലെന്നും നാളെ എടുത്ത് വയ്ക്കാമെന്നും പറഞ്ഞു. അതിനിടെ മെഡിക്കൽ സ്റ്റോറുകാർ ഡോക്ടറെ ബന്ധപ്പെട്ടു. ഡോക്ടർ പൊലീസിനെ അറിയിച്ചതോടെ മെഡിക്കൽ കോളേജ് പൊലീസ് സംഘം കൊല്ലത്ത് എത്തി. പിറ്റേദിവസം സനോജ് എത്തിയപ്പോൾ പിടികൂടുകയായിരുന്നു.

മോഷണം പോയ സീലും പഴയ ഒപി ടിക്കറ്റുകളും പ്രതികളിൽ നിന്നു കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ വർഷവും മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സീൽ തട്ടിയെടുത്ത് വൻതോതിൽ മയക്കുമരുന്ന് വാങ്ങി യിരുന്നു. അന്ന് ഒരുകൂട്ടം വിദ്യാർത്ഥികളെയാണ് പിടികൂടിയത്. സ്കിൻ, അനസ്ത്യേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സീലാണ് ഉപയോഗിച്ചത്. മെഡിക്കൽ കോളേജ് വളപ്പിലെ ഡ്രഗ് ബാങ്കിൽ മരുന്ന് വാങ്ങാനെത്തിയപ്പോഴാണ് പിടിവീണത്. ഇത് സംബ ന്ധിച്ച കേസ് ഇപ്പോഴും കോടതിയിലാണ്.


Read Previous

പൂച്ചയ്ക്കെന്തു കാരും… കാര്‍ട്ടൂണ്‍ പംക്തി 08-02-2023.

Read Next

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: ഇടനിലക്കാരനെ തിരിച്ചറിഞ്ഞു; കുഞ്ഞിനെ കൈമാറിയത് ജനിച്ച് ഒരാഴ്ചയ്ക്കകം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »