Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബാങ്ക് ജോലിയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന: ഏരിയ കളക്ഷൻ മാനേജർ എംഡിഎംഎയുമായി പിടിയിൽ


തൃശൂർ: കൂർക്കഞ്ചേരിയിൽ എംഡിഎംഎയുമായി ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. പടവരാട് സ്വദേശി പ്രവീൺ ആണ് 40 ​ഗ്രാം എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായത്. ഐഡിഎഫ്സി ബാങ്കിലെ കളക്ഷൻ ഏരിയ മാനേജരാണ് പ്രവീൺ. ബാങ്ക് ജോലിയുടെ മറവിലാണ് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

പ്രവീണിൽ നിന്നും എംഡിഎംഎ വാങ്ങി ഉപയോഗിച്ചവരിൽ ചിലർ നേരത്തെ എക്സൈസിന്റെ പിടിയിലായിരുന്നു. ഇവരെ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് നെല്ലങ്കര സ്വദേശി അഖിലിനെ രണ്ട് ഗ്രാം എംഡിഎംഐയുമായി പിടികൂടുന്നത്. അഖിലിനെ ചോദ്യം ചെയ്തതിൽ നിന്നും കൂർക്കഞ്ചേരി ഐഡിഎഫ്സി ബാങ്കിലെ ഏരിയ കളക്ഷൻ മാനേജർ പ്രവീൺ ആണ് ഇവർക്ക് എംഡി എം എ വിൽപ്പന നടത്തുന്നതെന്ന് എക്സൈസ് സംഘം കണ്ടെത്തി. തുടർന്ന് കൂർക്കഞ്ചേരിയിൽ എത്തി ബാങ്കിന് സമീപത്ത് വച്ച് പ്രവീണിനെ പിടികൂടുകയായിരുന്നു.

പ്രതിയുടെ സ്കൂട്ടറിനുള്ളിൽ നിരവധി പാക്കറ്റുകളിൽ ആക്കി വില്പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ബാങ്ക് ജോലിയുടെ മറവിൽ ആണ് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. ബാങ്കിന് സമീപത്തെത്തുന്ന ആവശ്യക്കാർക്ക് സ്കൂട്ടറിൽ സൂക്ഷിച്ചിട്ടുള്ള എംഡിഎംഎ വിതരണം ചെയ്യുകയാണ് പ്രതിയുടെ രീതി. പ്രവീൺ നേരിട്ടാണ് ബം​ഗളൂരുവിൽ നിന്നും എംഡിഎംഎ തൃശൂരിൽ എത്തിച്ചു വിൽപ്പന നടത്തിയിരുന്നത്.

തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സുധീർ കെ കെ യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മധ്യമേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം എ മുജീബ് റഹ്മാൻ, എഇഐ ഗ്രേഡ് അനന്തൻ, പി ഒ നിസാം, പിഒ ഗ്രേഡ് സിജോ മോൻ പിഒ ഗ്രേഡ് ലത്തീഫ്, പിഒ ഗ്രേഡ് ബിജു, സിഇഒ ബിനീഷ് ഡ്യൂസിഇഒ ഷീജ. ഡ്രൈവർ ഷൈജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.


Read Previous

നിലയ്ക്കലിൽ പാർക്കിങ് ഗ്രൗണ്ടിൽ ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി; ദാരുണാന്ത്യം

Read Next

സൗദി അറേബ്യയിൽ ‘വെെറ്റ് ഗോൾഡ്’ നിക്ഷേപം കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »