ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് എസ്പിക്കാണ് അന്വേഷണച്ചുമതല.
നടി റീമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിക് അബു എന്നിവര്‍ക്കെതിരെ ഗായിക സുചിത്രയാണ് ഗുരുതരമായ ലഹരിപ്പാര്‍ട്ടി ആരോപണം ഉന്നയിച്ചത്. റീമയും ആഷിക്കും നടത്തിയ പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായും സുചിത്ര ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അവരുടെ പാര്‍ട്ടികളില്‍ നല്‍കുന്ന ചോക്ലേറ്റ് പോലും കഴിക്കാതിരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായി ഒരു സുഹൃത്ത് തന്നോടു പറഞ്ഞിരുന്നെന്നും സുചിത്ര ആരോപിച്ചു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ ലഹരിപാര്‍ട്ടി നടത്തി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണ ത്തി നിരയാക്കിയെന്നുമാണ് സുചിത്രയുടെ ആരോപണം. സുചിത്രയ്‌ക്കെതിരെ റിമ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.