Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇഡി സൂപ്പര്‍ ഏജന്‍സിയല്ല; പരിമിതികളുണ്ടെന്നു ഹൈക്കോടതി


കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സൂപ്പര്‍ അന്വേഷണ ഏജന്‍സി യല്ലെന്നും പരിമിതികളുണ്ടെന്നും ഹൈക്കോടതി. കൊടകര ഹവാല കേസില്‍ നടപടികള്‍ വൈകിപ്പിക്കുന്നതു ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണു ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.

അന്തിമ റിപ്പോര്‍ട്ട് നല്‍കി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇഡി നടപടികള്‍ വൈകിപ്പി ക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്റെ ഹര്‍ജി. ഫെമ, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) എന്നിവ പ്രകാരമാണ് ഇഡി അന്വേഷണം നടത്തുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു ശേഷമാണു ബന്ധപ്പെട്ട കുറ്റകൃത്യത്തില്‍ ഇ.ഡി അന്വേഷണം നടത്തുന്നത്.

കുറ്റകരമായ മാര്‍ഗത്തിലൂടെ ഉണ്ടാക്കിയ പണം സര്‍ക്കാരിലേക്കു കണ്ടുകെട്ടുക എന്നതാണു പിഎംഎല്‍എയിലൂടെ ഇ.ഡി ചെയ്യുന്നതെതെന്നു കോടതി പറഞ്ഞു. ഹര്‍ജി ജസ്റ്റിസ് പി.ഗോപിനാഥ്, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി.

ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന വാദമാണ് ഇഡി കോടതിയില്‍ ഉന്നയിച്ചത്. അന്വേഷണ ഏജന്‍സി എന്ന നിലയില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ നടപടികളിലേക്കു കടക്കാനാവൂ എന്നും ഇഡി അറിയിച്ചു.


Read Previous

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

Read Next

അരവിന്ദ് കേജ്രിവാൾ ഇന്ന് പ്രചാരണത്തിന് ഇറങ്ങും; ഡൽഹിയിൽ മെഗാ റോഡ്‌ഷോയോടെ തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »