Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനം കിറ്റക്‌സിനെതിരെ ഇഡി അന്വേഷണം നടക്കുന്നതിനിടെ


കൊച്ചി: ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനം പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്ററും കിറ്റക്‌സ് ഗ്രൂപ്പ് മുതലാളിയുമായ സാബു എം ജേക്കബിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്. രണ്ടുതവണ കിറ്റെക്‌സ് കമ്പനിക്കെതിരേ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെമ നിയമലംഘനത്തിനാണ് ഇഡി കേസെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും സാബു എം. ജേക്കബ് ഹാജരായില്ല. പകരം, ചാര്‍ട്ടേര്‍ഡ് അക്കൗണ്ട ന്റിനെ അയയ്ക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം മുറുകുന്നതിനിടെയാണ് സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഭാഗമാകുന്നത്.

ജനുവരി 22-നാണ് ട്വന്റി ട്വന്റി എന്‍ഡിഎയ്‌ക്കൊപ്പം ചേരുന്നതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം പത്രസമ്മേളനം വിളിച്ച് സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് അടുത്ത ദിവസം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തുവെച്ച് ഔദ്യോഗികമായി എന്‍ഡി എയുടെ ഭാഗമായി. പാര്‍ട്ടി രൂപീകരിച്ച ശേഷം ആദ്യമായാണ് ട്വന്റി ട്വന്റി ഒരു മുന്നണിയുടെ ഭാഗമായത്. ഒറ്റയ്ക്ക് നിന്നാല്‍ കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമം പ്രായോഗികമാകുമോ എന്ന ആശങ്ക മൂലമാണ് എന്‍ഡിഎയ്ക്കൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നായിരുന്നു സാബു എം. ജേക്കബിന്റെ വിശദീകരണം.


Read Previous

18 വര്‍ഷത്തെ കാത്തിരിപ്പ്: 90 ശതമാനം ഉല്‍പന്നങ്ങള്‍ക്കും നികുതി ഇളവ്; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച വിജയം

Read Next

കനത്ത ഹിമക്കാറ്റ്: യുഎസില്‍ 5,220 വിമാന സര്‍വീസുകള്‍ റദ്ദാക്കി, 6,500 സര്‍വീസുകള്‍ വൈകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »