ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തൃശൂര്‍, പാലക്കാട് ജില്ലകളിലെ പൂരങ്ങള്‍ക്ക് ആനയും, ആന ചമയവും നല്കിയ പാര്‍വതി അമ്മാള്‍(99) അന്തരിച്ചു. സംസ്കാരം നാളെ(10-7-2025) ഉച്ചകഴിഞ്ഞ് 2 മണിക്ക് തൃശൂര്‍ എം. ജി റോഡ് ബ്രഹമണ സമൂഹം ശ്മശാനത്തില്‍
120 വര്‍ഷം പഴക്ക മുള്ള തൃശൂര്‍ കെ. എന്‍ വെങ്കിട്ടാദ്രി ആന്‍ഡ് കമ്പനി ഉടമയായിരുന്നു. തൃശൂര്‍ മാരാര്‍ റോഡിലെ ഗണപതി നിവാസ് ആന ഉടമകളുടെയും, പൂരകമ്മറ്റിക്കാരുടെയും താവളമായിരുന്നു. മകന് രാജു സ്വാമിയും പാര്‍വതി അമ്മാളിനൊപ്പമുണ്ടായിരുന്നു.
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ ദേവസ്വം വാങ്ങുന്നത് പാര്‍വതി അമ്മാളിന്റെ കയ്യില്‍ നിന്നാണ്. ദേവസ്വം ബോര്‍ഡില്‍ ഉദ്യോഗമുണ്ടായിരുന്ന അച്ഛന് ഗണപതി അയ്യര്‍ നടത്തിവന്നിരുന്ന സ്ഥാപനം പിന്നീട് പാര്‍വതി മാമി ഏറ്റെടുത്തു, പിന്നീട് മകന് രാജു സ്വാമിയെ ഏല്‍പ്പിക്കുകയുമായിരുന്നു.
