
പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ പിറന്ന എമ്പുരാന്‍ സിനിമ ഹിറ്റടിച്ച് മുന്നോട്ട് കുതിക്കുന്നതി നോടൊപ്പം വിവാദവും പുകയുന്നുണ്ട്. ഇപ്പോഴിതാ ഈ വിവാദത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പത്തനാപുരം ആശിര്‍വാദ് സിനി പ്ലസ്‌ക്സില്‍ സിനിമ കണ്ടിറങ്ങിയ ശേഷ മാണ് മന്ത്രി പ്രതികരിച്ചത്.
എമ്പുരാന്‍ വളരെ ശ്രദ്ധയോടെ കാണേണ്ട സിനിമയാണെന്നും ഇന്ത്യയില്‍ നിലനില്‍ക്കേണ്ട മതേത്വര ത്തിന്‍റെ സന്ദേശം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ചില കാര്യ ങ്ങളെ കുറിച്ച് സിനിമയില്‍ സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“മതേതരത്വത്തിന്‍റെ സന്ദേശം സിനിമ നല്‍കുന്നുണ്ട്. അത് എടുത്തു പറയേണ്ട കാര്യമാണ്. രാഷ്‌ട്രീയമല്ല പറയുന്നതെങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കേണ്ട മതേത്വരത്തിന്‍റെ സന്ദേശം സിനിമ നല്‍കുന്നുണ്ട്. അത് വളരെ നല്ല കാര്യമാണ്. കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് സിനിമയില്‍ സൂചിപ്പിക്കുന്നുണ്ട്. അതിലാരും പിണങ്ങിയിട്ട് കാര്യമില്ല. രാഷ്‌ട്രീയ സിനിമയായും വേണമെങ്കില്‍ കാണാം.
സിനിമകളില്‍ പല പാര്‍ട്ടികളെയും മുന്നണികളേയും വിമര്‍ശിക്കാറുണ്ട്. അതൊന്നും സീരിയസായി എടുക്കേണ്ട, സിനിമ കാണുന്ന കൗതുകത്തോടെ കണ്ടാല്‍ മതി. അതൊരു സിനിമയുടെ സബ്‌ജക്‌ടാണ്. ആ സബ്‌ജക്‌ടില്‍ ഒരു സന്ദേശമുണ്ട്. അത് മതേത്വരത്തിന്‍റെ സന്ദേശമാണ്”, മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.
https://www.facebook.com/watch/?v=1028437955809969
പടം വളരെ നന്നായിട്ടുണ്ട്. മലയാള സിനിമ കണ്ടിട്ടുള്ളതില്‍ ഏറ്റവും ത്രില്ലിങ്ങായ സിനിമയാണ്. നല്ല സ്‌ക്രിപ്റ്റാണ് പടത്തിന്‍റേത്. ശ്രദ്ധയോടെ പടം കണ്ടിരിക്കണം. പടത്തിന് അല്പം നീളം കൂടുതലാണ് എന്ന് തോന്നും. ആക്ഷന്‍ പാക്ക്ഡ് മൂവിയാണ്. ലോകത്തെ പല രാഷ്ട്രങ്ങളിലും പോയി ഷൂട്ട് ചെയ്‌ത് കണക്‌ട് ചെയ്‌തു വരുന്ന സ്റ്റോറിയാണ്. ശ്രദ്ധിച്ചിരുന്നാലേ മനസിലാവൂ. അത് മനസിലാക്കിയാല്‍ ത്രില്ലിങ് ആണ്. ലാലേട്ടന്‍ ഗംഭീരമായിട്ടുണ്ട്. പൃഥ്വിരാജിന്‍റെ സംവിധാനം അതിഗംഭീരമായിട്ടുണ്ട്. ഇന്ത്യയില്‍ അത്രയും നല്ലൊരു അഭിനേതാവില്‍ നിന്ന് ഇത്രയും നല്ല സംവിധായകനില്‍ നിന്ന് ഒരു ചിത്രം നമുക്ക് ആദ്യമായാണ്. സ്ക്രിപ്റ്റ് വളരെ ശ്രദ്ധിച്ചാണ് ചെയ്‌തിരിക്കുന്നത്”, ഗണേഷ് കുമാര്‍ പ്രതികരിച്ചു.
“ഇന്ത്യന്‍ സിനിമയില്‍ പ്രാദേശിക ഭാഷയിലെ ഒരു നടന് ഇത്രയും ഇംപാക്‌ട് ഉണ്ടാക്കാന്‍ കഴിയുന്നത് ലാലേട്ടന് മാത്രമാണ്. ഇങ്ങനെയൊരു ത്രില്ലിങ് സിനിമ മലയാളത്തില്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയുകയുള്ളു. ആ ഒരു ആക്‌ടറെ വച്ചു മാത്രമേ ഇത്തരത്തിലൊരു സിനിമ എടുക്കാന്‍ പറ്റുകയുള്ളു. സിനിമയുടെ ട്രീറ്റ്മെന്‍റ് വേറെ തരത്തിലാണ്. സാധാരണ സിനിമ കാണുന്നപോലെയല്ല. ശ്രദ്ധയോടെ കണ്ടിരുന്നാല്‍ രസകരമായി തോന്നും”, ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.