Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സർക്കാർ ഭൂമി കൈയേറി മരങ്ങൾ മുറിച്ചു; ഇടുക്കിയിൽ സിപിഎം നേതാവിനെതിരെ റവന്യു വകുപ്പ് റിപ്പോർട്ട്


തൊടുപുഴ: ചിന്നക്കനാലിൽ വ്യാജ പട്ടയം ഉപയോ​ഗിച്ചു കൈയേറിയ ഭൂമി സർക്കാർ തിരികെ പിടിച്ച തിൽ ഇടുക്കിയിലെ പ്രാദേശിക സിപിഎം നേതാവിനെതിരെ റവന്യു വകുപ്പിന്റെ റിപ്പോർട്ട്. സിപിഎം ശാന്തൻപാറ ഏരിയാ കമ്മിറ്റിയം​ഗവും ബാങ്ക് പ്രസിഡന്റുമായ വിഎക്സ് ആൽബിനും ഭൂമി കൈയേറി യവരിലുണ്ട്. ആൽബിൻ രണ്ടര ഏക്കർ ഭൂമിയാണ് കൈവശപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. എച്ച്എൻ എല്ലിന് പാട്ടത്തിന് നൽകിയ ഭൂമിയിലെ യൂക്കാലി മരങ്ങൾ വെട്ടി മാറ്റിയെന്നും ആൽബിനെതിരായ റവന്യു വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ റവന്യു വകുപ്പ് ഒഴിപ്പിച്ച ഭൂമി താൻ വില കൊടുത്തു വാങ്ങി കരമടച്ചു കൊണ്ടിരുന്നതാണെന്നും തന്നെയും പാർട്ടിയെയും തേജോവധം ചെയ്യാൻ ചില ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും വിഎക്സ് ആൽബിൻ പറഞ്ഞു. ഈ വസ്തുവിനെ സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താൻ റവന്യു വകുപ്പിന് പരാതി നൽകുമെന്നും ആൽബിൻ വ്യക്തമാക്കി.

മൂന്നാർ ദൗത്യ സമയത്താണ് കൈയേറ്റം കണ്ടെത്തിയത്. കൈവശം വച്ചവർ ഹൈക്കോടതിയെ സമീപി ച്ചതോടെ കൈയേറ്റത്തിൽ നടപടി സ്വീക‌രിക്കുന്നത് ഒന്നര പതിറ്റാണ്ടോളം വൈകി. ആൽബിനടക്കം 12 പേർ കൈവശം വച്ചിരുന്ന 12 ഏക്കറോളം ഭൂമിയാണ് റവന്യു വകുപ്പ് ഏറ്റെടുത്തത്.

ചിന്നക്കനാലിൽ പിടിച്ചെടുത്ത 2 ഏക്കർ 80 സെന്റ് ഭൂമിക്ക് അന്തോണിയമ്മ എന്നയാളുടെ പേരിലും, 3 ഏക്കർ 25 സെന്റിന് മാർക്കോസ് ഇസാക്ക് എന്നയാളുടെ പേരിലും പട്ടയം ഉണ്ടെന്നായിരുന്നു ആൽബിൻ ഉൾപ്പെടെയുള്ളവരുടെ അവകാശവാദം. ഈ ഭൂമി എച്ച്എൻഎൽ കൈയേറിയതാണെന്നു ആരോപിച്ച് ഇവർ മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർ നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകിയതിനെ തുടർന്ന് ഇവർക്ക് ഭൂമി പതിച്ചു നൽകിയതാണെന്നു ജില്ലാ കലക്ടർ 2007 ഏപ്രിൽ 4ന് ഉത്തരവിറക്കി.

പിന്നീട് പട്ടയ രേഖകളിൽ സംശയം നോന്നിയതിനെ തുടർന്ന് മൂന്നാർ ഡിഎഫ്ഒ ജില്ലാ കലക്ടർക്ക് വീണ്ടും പരാതി നൽകി. പിന്നീട് റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തിൽ എൽഎ 166-72, 234-68 എന്നീ പട്ടയങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. ഈ പട്ടയത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവേ നമ്പറിൽ ഉൾപ്പെട്ട ഭൂമിയല്ല കൈവശക്കാർ അവകാശമുന്നയിക്കുന്നതെന്നും ഉടുമ്പൻചോല തഹസിൽ ദാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതോടെ 2007 ഏപ്രിൽ 4ലെ ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദാക്കി ഭൂമിയേറ്റെടുക്കാനുള്ള നടപടിയാരംഭിക്കുകയായിരുന്നു.


Read Previous

കുടുംബ വഴക്ക്; കോട്ടയത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു

Read Next

നവവരനെ കൊന്നു തള്ളി, ഹണിമൂണ്‍ മോഡല്‍ കൊല തെലങ്കാനയിലും; യുവതിയും കാമുകനും അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »