Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രോഗങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയാലായിരുന്ന ആനപ്രേമികളുടെ പ്രിയങ്കരൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു


കോട്ടയം: ആനപ്രേമികളുടെ പ്രിയങ്കരനായ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. രോഗങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയാലായിരുന്നു. കോടനാട് ആനക്കളരിയിൽ നിന്നും അവസാനം ലേലംവിളിച്ച ആനകളിൽ ഒന്നായിരുന്നു അയ്യപ്പൻ.

ലേലംവിളിയിലൂടെ ഈരാറ്റുപേട്ട പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ വീട്ടിലെത്തിയ ആരാം എന്ന കുട്ടിയാനയാണ് പിന്നീട് ആനപ്രേമികളുടെ പ്രിയപ്പെട്ട ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്. പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് ആരാമിനെ വാങ്ങിയത്.

1977 ഡിസംബർ 20ന് ലേലത്തിൽ വാങ്ങുമ്പോൾ അയ്യപ്പന് ഏഴ് വയസ് മാത്രമായിരുന്നു പ്രായം. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ആന നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയങ്കരനായി. ഉത്സവ കാലം കഴിഞ്ഞ് അയ്യപ്പൻ ഈരാറ്റുപേട്ടയിലെത്തുന്ന ദിവസം ഇഷ്ടക്കാരെല്ലാം അവനെ കാണാനെത്തുമായിരുന്നു. ഗജരാജൻ, ഗജോത്തമൻ, ഗജരത്നം, കളഭകേസരി, തിരുവിതാംകൂർ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ ഒട്ടേറെ പട്ടങ്ങളും അയ്യപ്പൻ നേടിയിട്ടുണ്ട്.


Read Previous

ദൈവം ആ നിമിഷം സമ്മാനിച്ചു നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു ഏഴ് മാസത്തെ വിശ്രമത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക്.

Read Next

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »