ഏട്ടാമത്ഇന്റർ കേളി ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു



റിയാദ് :വസന്തം 2025ന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദിയുടെ എട്ടാമത് ഇന്റർ കേളി ഫുട്ബോൾ ടൂർണമെന്റ് അൽഖർജ് റോഡിലുള്ള അൽ ഇസ്‌ക്കാൻ ഗ്രൗണ്ടിൽ വച്ച് നടന്നു. ഫാൽക്കൺ അൽ-ഖർജ്, യുവധാര അസീസിയ, റെഡ് ബോയ്‌സ് സുലൈ, ചാലഞ്ചേർസ് റൗദ, റെഡ് വാരിയേർസ് മലാസ്, ബ്ലാസ്റ്റേഴ്‌സ് ബത്ത, റെഡ് സ്റ്റാർ ബദിയ എന്നീ ടീമുകൾ മാറ്റുരച്ചു.

ആദ്യ സെമിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുവധാര അസീസിയ യെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് ബത്ത ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിയിൽ റെഡ് സ്റ്റാർ ബദിയയെ അഞ്ച് ഗോളു കൾക്ക് പരാജയപെടുത്തി റെഡ് വാരിയേഴ്‌സ് മലാസ് ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ ഒന്നിനെ തിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് ബത്തയെ പരാജയപ്പെടുത്തിയാണ് റെഡ് വാരിയേഴ്‌സ് മാലാസ് ജേതാക്കളായത്.കേളി കുടുംബ വേദിയിലെ അണ്ടർ പതിനാല് കുട്ടികൾക്കായി സൗഹൃദ മത്സരവും സംഘടിപ്പിച്ചു.

ടൂർണമെന്റിന്റെ ഭാഗമായി നടന്ന ഉദ്ഘാടനചടങ്ങിൽ വൈസ് പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷനായി.സ്പോർട്സ് കമ്മിറ്റി കൺവീനർ ഹസ്സൻ പുന്നയൂർ ആമുഖ പ്രഭാഷണം നടത്തി കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി. എം. സാദിഖ് ഉദ്ഘാടനം ചെയ്തു.കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സ്പോർട്സ് കമ്മിറ്റി ചെയർമാൻ ജവാദ് പെരിയാട്ട് നന്ദിയും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, സീബ കൂവോട് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം മത്സരങ്ങൾ കിക്കോഫ് ചെയ്‌തു.

കുടുംബവേദിയിലെ അണ്ടർ 14 കുട്ടികളുടെ കളി യിൽ കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി ടൂർണമെന്റ് ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ ഷറഫുദ്ധീൻ ബാബ്‌തൈൻ, സുജിത് വി.എം എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

ഫൈനൽ മത്സരത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം ട്രഷറർ ജോസഫ് ഷാജി, സ്പോർട്സ് കമ്മറ്റി ചെയർമാൻ ജവാദ് പരിയാട്ട് കൺവീനർ ഹസ്സൻ പുന്നയൂർ എന്നിവരും കളിക്കാരുമായി പരിചയപ്പെട്ടു.ടൂർണമെന്റിന് മുന്നോടിയായി സംഘടിപ്പിച്ച മാർച്ച്‌ പാസ്റ്റിന് വളണ്ടിയർ ക്യാപ്റ്റൻ ഷഫീഖ് ബത്ത നേതൃത്വം നൽകി.

ടൂർണമെന്റിലെ മുഴുവൻ ടീമുകളും അണിനിരന്നു.ടൂർണമെന്റ് കേളി സ്പോർട്സ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി. വിവിധ ഏരിയകളിലെ കേളി അംഗങ്ങൾ വളണ്ടിയർമാരായി പ്രവർത്തിച്ചു.
അമ്പയർമാരായ ഷരീഫ്,മാജിദ്,അമീർ,ആദിൽ എന്നിവർ കളികൾ നിയന്ത്രിച്ചു.


Read Previous

തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിൽ സുരക്ഷ: റിയാദ് നവോദയ

Read Next

ഞങ്ങള്‍ പറഞ്ഞോ, തിങ്കളാഴ്ച മാറ്റുമെന്ന്? ദയവായി ആ അവകാശമെങ്കിലും കോണ്‍ഗ്രസിനു തരിക’ കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് കെ സി വേണുഗോപാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »