
പത്തനംതിട്ട: ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിത പങ്കാളിയാക്കത്തതിന്റെ വിരോധത്തില്‍ കാമുകന്റെ വീടും ബൈക്കും തീയിട്ട യുവതിയും സുഹൃത്തും അറസ്റ്റില്‍. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിന് തീയിട്ട കേസിലാണ് കാമുകി സുനിത, സുഹൃത്ത് സതീഷ് എന്നിവര്‍ അറസ്റ്റിലായത്.
ഏറെനാളായി രാജ് കുമാറും സുനിതയും അടുപ്പത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് സുനിതയുടെ ഭര്‍ത്താവും രാജ് കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ച് പോയി. തനിച്ചായിട്ടും രാജ് കുമാര്‍ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധ ത്തിലാണ് വീടിനും വാഹനത്തിനും തീയിട്ടത്. വീട്ടില്‍ ആരുമില്ലത്തപ്പോള്‍ പൂട്ട് തകര്‍ത്ത് അകത്തുുകയറി മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. തീപടരുന്നത് കണ്ട അയല്‍വാസികള്‍ ഓടിയെത്തി തീയണക്കുകയായിരുന്നു.
രാജ് കുമാര്‍ സംഭവത്തില്‍ പരാതി നല്‍കിയില്ലെങ്കിലും ശാസ്ത്രീയമായ തെളിവു കളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. നേരത്തെ മന്ത്രവാദത്തിലൂടെ രാജ് കുമാറിനെ അപായപ്പെടുത്താന്‍ സുനിത ശ്രമിച്ചിരുന്നു. ഒരുമാസം മുന്‍പ് രാജ് കുമാറിന്റെ കാറ് കത്തിനശിച്ചിരുന്നെങ്കിലും അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.