ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊല്ലം: ഗണേഷ്കുമാറിനെ യൂണിയനില്‍ കയറ്റരുതെന്നും നശിപ്പിക്കുമെന്നും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആര് ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നുവെന്ന് എന്‍എസ്എസ് താല്‍ക്കാലിക സമിതി ചെയര്മാന് കരിക്കകത്തില്‍ കെ തങ്കപ്പന്‍പിള്ള പറഞ്ഞു. ബാലകൃഷ്ണപിള്ളയുടെ പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോള്‍ യൂണിയന് സമിതി അംഗങ്ങള്‍ക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനലൂരിലെ യൂണിയന് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായി രുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റായിരുന്ന ഗണേഷ്കുമാര് കഴിഞ്ഞ മാസം 28 ന് നടന്ന യൂണിയന് കമ്മിറ്റി യോഗത്തില്‍ വളരെ മോശമായി പെരുമാറിയതാണ് ഭരണസമിതി പിരിച്ചുവിടുന്നതിലേയ്ക്ക് എത്തിച്ചത്.
പദ്മ കഫേയുടെ കണക്കിലുണ്ടായ ക്രമക്കേട് അന്വേഷിക്കുകയെന്നതാണ് അഡ്ഹോക് കമ്മിറ്റിയുടെ ആദ്യ നടപടി അദ്ദേഹം പറഞ്ഞു.
