Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആളുകളില്‍ നിന്ന് ഏറ്റവുമധികം പണം വാങ്ങുന്നത് ഏത് പാര്‍ട്ടിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം; എന്‍ എം രാജുവിനെ കുത്തിയിളക്കി വിട്ടു’


തിരുവനന്തപുരം: നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് ഉടമയും കേരള കോണ്‍ഗ്രസ് എം നേതാവുമായ എന്‍ എം രാജുവിന്റെ സാമ്പത്തിക ആരോപണത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി. തെരഞ്ഞെടുപ്പ് സമയത്തെ സഹായം എന്ന നിലയിലാണ് കണക്കുകൂട്ടിയത്. തിരിച്ചു തരണമെന്ന് പറഞ്ഞപ്പോള്‍ മടക്കിക്കൊടുത്തു. തുകയെ സംബന്ധിച്ച് നിയമപരമായ കാര്യം വരുമ്പോള്‍ അപ്പോള്‍ പറയുമെന്നും ആന്റോ ആന്റണി മാധ്യമങ്ങ ളോട് പറഞ്ഞു. ഇടതുമുന്നണിയുടെ സമ്മര്‍ദ്ദം കൊണ്ട് എന്തെങ്കിലും ആരോപണം ഉന്നയിക്കാനുണ്ടെ ങ്കില്‍ നിയമപരമായി കേസ് കൊടുത്തോട്ടെ. അതിനെ നേരിടും. തന്നെ മാത്രമല്ല തെരഞ്ഞെടുപ്പിന് സഹായിച്ചത്. സിപിഎമ്മിന് കൊടുത്ത സഹായത്തിനെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ആന്റോ ആന്റണി ആരോപിച്ചു.

‘തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സഹായിക്കും, സിപിഎം സ്ഥാനാര്‍ഥിയെ സഹായിക്കും, ബിജെപി സ്ഥാനാര്‍ഥിയെ സഹായിക്കും ഇത് നാട്ടില്‍ പൊതുവേ നടക്കുന്ന കാര്യങ്ങള്‍ അല്ലേ. എന്റെ എല്ലാ തെരഞ്ഞെടുപ്പുകളിലും അങ്ങനെ ആളുകള്‍ സഹായിച്ചാണ് നടത്തിയത്. അല്ലാതെ എന്റെ കൈയില്‍ എവിടെനിന്നാണ് പണം? സിപിഎമ്മും ബിജെപിയും ഒഴുക്കുന്നത് പോലെ 50 കോടിയും നൂറ് കോടിയും തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ എന്റെ കൈയില്‍ ഇല്ല. അതുകൊണ്ട് സമൂഹത്തിലുള്ള ആളുകള്‍ സഹായിച്ച് തന്നെയാണ് തെരഞ്ഞെടുപ്പ്് നടത്തുന്നത്. മറ്റു പാര്‍ട്ടികള്‍ കോടാനുകോടി രൂപ വലിച്ചെറിയുമ്പോള്‍ ഞാന്‍ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പ് സമയത്തെ സഹായം എന്ന നിലയിലാണ് കണക്കുകൂട്ടിയത്. തിരിച്ചു തരണമെന്ന് പറഞ്ഞപ്പോള്‍ തിരിച്ചുകൊടുത്തു. തുകയെ സംബന്ധിച്ച് നിയമപരമായ കാര്യം വരുമ്പോള്‍ പറഞ്ഞോളം. ആരോപണത്തിലൂടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഓരോ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാങ്ങുന്നത് ഏത് പാര്‍ട്ടിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. കള്ളപ്രചാരണവും പുകമറയുമായി നടന്നിട്ട് ഒരു കാര്യവുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകള്‍ കൃത്യമാണ്. അന്ന് യുഡിഎഫില്‍ ആയിരുന്നപ്പോഴാണ് സഹായിച്ചത്. ഇന്ന് എല്‍ഡിഎഫിലാണ് അദ്ദേഹം. അദ്ദേഹത്തെ കുത്തിയിളക്കി കൊണ്ടുവന്നു ഇത്തരത്തിലുള്ള ആരോപണം പറയിച്ചതിന്റെ പിന്നില്‍ എന്താണ് എന്ന് നിങ്ങള്‍ ചിന്തിക്കുക’- ആന്റോ ആന്റണി പറഞ്ഞു.

സഹായം സ്വീകരിക്കാതെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും അതിജീവിക്കാന്‍ കഴിയില്ല. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും എത്രയാണ് കടമെന്ന് സ്ഥാനാര്‍ഥികള്‍ സ്വകാര്യമായി പറയാറുണ്ട്. കോണ്‍ഗ്രസിന് പണമില്ല. എന്നെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ് തിരികെ ചോദിച്ച് ഞാന്‍ കൊടുത്തു. കോണ്‍ഗ്രസിനെ മാത്രമല്ല, അതില്‍ കൂടുതല്‍ സഹായം സിപിഎമ്മിന് നല്‍കിയിട്ടുണ്ട്. മുഴുവന്‍ പണവും തിരിച്ചു കൊടുത്തു. ഇപ്പോള്‍ അദ്ദേഹം ഇടതുമുന്നണി യിലാണ് നില്‍ക്കുന്നത്. ഇടതുമുന്നണിയുടെ സമ്മര്‍ദ്ദം കൊണ്ട് എന്തെങ്കിലും ആരോപണം ഉന്നയിക്കാനുണ്ടെങ്കില്‍ നിയമപരമായി കേസ് കൊടുക്കട്ടെ. അപ്പോള്‍ നിയമപരമായി നേരിട്ടോളം’- ആന്റോ ആന്റണി വ്യക്തമാക്കി.


Read Previous

കറിവേപ്പില പോലെ എടുത്തെറിയപ്പെട്ടു, ആരായാലും ഈ അവസ്ഥയില്‍ തകര്‍ന്നു പോകില്ലേ?നാട്ടിലേയ്ക്ക് കയറ്റിവിടുന്ന മൃതദേഹങ്ങളുടെ അവസ്ഥ’-ഹൃദയം തൊടുന്ന കുറിപ്പ്

Read Next

ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല: രവി പിള്ള

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »