
കോഴിക്കോട്: പ്രവാസി വ്യവസായി ഡേവിഡ് ലൂക്കിന്റെ ജീവചരിത്രം ഓർമകളുടെ സുഗന്ധം കേരളാ ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. കോഴിക്കോട് ചാലിയാർ തീരത്തുള്ള രാവിസ് കടവ് റിസോർട്ടിൽ നടന്ന റിയാദ് ഡയസ്‌പോറയുടെ പ്രഥമ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളന ത്തിൽ റിയാദിലെ മുൻ പ്രവാസി ഡോ. ഭരതൻ ആദ്യപ്രതി ഏറ്റുവാങ്ങി.

റിയാദിൽ നിന്ന് മടങ്ങിയ പ്രവാസികളുടേയും റിയാദിലെ നിലവിലുള്ള പ്രവാസിക ളുടേയും ആദ്യ സംഗമമായിരുന്നു കോഴിക്കോട്ട് വേദിയായത്. ജോർജ് പുളിങ്കാട് രചിച്ച ജീവചരിത്രരേഖ ഡേവിഡ് ലൂക്കിന്റെ വിവിധ കർമമണ്ഡലങ്ങളെ ചിത്രീകരിച്ച പുസ്തക മാണ്. ഡോ. കെ. ആർ. ജയചന്ദ്രൻ ആമുഖവും എസ്. പി. നമ്പൂതിരി അവതാരികയും രചിച്ച പുസ്തകം പുതിയ തലമുറയിലെ വ്യവസായികൾക്കും സംരംഭകർക്കും പ്രചോദന മാകുമെന്നു ഡോ. ജയചന്ദ്രൻ അഭിപ്രായപ്പെട്ടു.