സ്ഫോടനം നടത്തിയ റിമോട്ടുകൾ കവറിൽ പൊതിഞ്ഞ നിലയിൽ വണ്ടിയിൽ: കളമശേരി കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി


കൊച്ചി: കളമശേരി സ്ഫോടന കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി. സ്ഫോടനത്തിന് ഉപയോ​ഗിച്ച നാല് റിമോർട്ടുകളാണ് പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്ന് കണ്ടെടുത്തത്. വെള്ള കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ടുകൾ. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്.

സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിലാണ് മാർട്ടിൽ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഈ വാഹനം സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഉച്ചതിരിഞ്ഞ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സ്കൂട്ടറില്‍ നിന്ന് നാലു റിമോര്‍ട്ടുകള്‍ മാര്‍ട്ടിന്‍ എടുത്തു നല്‍കുകയായിരുന്നു. നാലു റിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.

സ്ഫോടനത്തിനു ശേഷം മാര്‍ട്ടിന്‍ റിമോർട്ടുകൾ കവറില്‍ പൊതിഞ്ഞ് ബൈക്കില്‍ സൂക്ഷിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതിന് പിന്നാലെ കീഴടങ്ങിയ സാഹചര്യവും അന്വേഷണ സംഘത്തോട് പ്രതി വിശദീകരിച്ചു. സ്ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം തെളിവെടുപ്പില്‍ കണ്ടെത്തുന്നത്. 


Read Previous

‘പ്രസാദിന് നൽകിയത് 1,38,655 രൂപ, കഴിഞ്ഞ വർഷത്തെ വായ്പ അടച്ചു തീർത്തതാണ്’: ജിആര്‍ അനില്‍

Read Next

ഗാസ യുദ്ധം വെളിവാക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ്: മുഹമ്മദ്‌ ബിന്‍ സല്‍മാന്‍. ഇസ്ലാമിക ഉച്ചകോടിയില്‍ മുഖ്യശ്രദ്ധാകേന്ദ്രം, ഏഴു വര്‍ഷത്തിലേറെ നീണ്ട ഭിന്നതയും ശത്രുതയും മറന്ന് ഇറാന്‍ പ്രസിഡണ്ട്‌ സൗദിയില്‍, ഊഷ്മള സ്വീകരണം, സംയുക്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടിക്കിടെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും പ്രത്യേകം ചർച്ച നടത്തി.6652

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »