ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങഴ, കോഞ്ഞോൻ വീട്ടിൽ 39 വയസ്സുകാരിയായ രഞ്ജിതയുടെ മൃതദേഹം ഡിഎൻ എ പരിശോധന കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷം ജന്മ നാടിന്റ സ്നേഹവും ആദരവും ഏറ്റുവാങ്ങി മടങ്ങാൻ രഞ്ജിതയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.അഹമ്മദാബാദിൽ നിന്നും ഡിഎൻഎ പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരത്ത് എത്തിച്ച ബോഡി 9 മണിയോടുകൂടി പുല്ലാട് ശ്രീ വിവേകാനന്ദ സ്കൂളിൽ എത്തിച്ചു. മൂടി തുറക്കാത്ത പെട്ടിയുടെ മുകളിലൂടെ നാടിന്റെ പ്രിയപ്പെട്ട വളെ ഒരു നോക്കു കാണുവാൻ വേണ്ടി ജനസാഗരം തടിച്ചുകൂടി.
സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം ഒരു നാടിന്റെ സ്നേഹം കണ്ണീർ മഴപെയ്യിച്ചു. പലരും ശ്വാസമടക്കിപ്പിടിച്ച നിന്ന സമയം. രഞ്ജിത യോടുള്ള സ്നേഹം നാട്ടുകാരുടെയും കൂട്ടുകാരു ടെയും ബന്ധുജ ജനങ്ങളുടെയും നാവിൽ. സ്കൂളിൽ പോതു ദർശനത്തിന് വെച്ചപ്പോൾ ഏറ്റവും അടുത്ത കൂട്ടുകാരി മുതൽയും സഹോദരങ്ങളും രഞ്ജിതയുടെ പെട്ടിയുടെ അരികിലായി ഇരുന്നു.സ്കൂളിലെ അഞ്ചുമണിക്കൂർ നീണ്ട പൊതുദർശനത്തിന് വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തി. കൂടെ പഠിച്ചവരും… ജോലി ചെയ്തവരും… സ്കൂൾ കുട്ടികളും സ്നേഹത്തിന്റെ പര്യായമായി റീത്തുകളും വെളുത്ത പൂച്ചെണ്ടുകളും അർപ്പിച്ചു.

സർക്കാരിനു വേണ്ടി മന്ത്രി വി.എൻ. വാസവൻ, ജില്ലാ ഭരണകൂടത്തിനുവേണ്ടി കലക്ടർ എസ്. പ്രേം കൃഷ്‌ണൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ആൻ്റോ ആൻ്റണി എംപി, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം. യാക്കോബായ സഭ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്, ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ആർ. മോഹൻകുമാർ, വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റ് വി.ആർ രാജശേഖരൻ, ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം വിക്ടർ ടി തോമസ് ,ആർജെഡി ദേശീയ സെക്രട്ടറി ഡോ. വർഗീസ് ജോർജ്. തിരുവല്ല സബ് കലക്‌ടർ സുമിത്‌കുമാർ ഠാക്കൂർ, തഹസിൽദാർ സിനിമോൾ മാത്യു, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ഡിസിസി പ്രസിഡൻ്റ് സതീശ് കൊച്ചുപറമ്പിൽ, ബിജെപി ജില്ലാ പ്രസിഡൻ്റ് വി.എ സൂരജ്. ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ, പ്രദീപ് അയിരൂർ, കെപിസിസി സെക്രട്ടറിമാരായ എബി കുര്യാക്കോസ്. പഴകുളം മധു, ബി ജെ പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്‌പതി, ഹിന്ദുമത മഹാമണ്ഡലം ജനറൽ സെക്രട്ടറി എ.ആർ വിക്രമൻ പിള്ള, അജയകുമാർ വല്യുഴത്തിൽ ,കെ.കെ. അനൂപ്, ജോൺസൺ വിളവിനാൽ, ഓമല്ലൂർ ശങ്കരൻ, ജിജി മാത്യു, ആർ സനൽ കുമാർ, ആർ അജയകുമാർ, കെ അനിൽകുമാർ, എ ഷംസുദീൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വർഗീസ് മാമ്മൻ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുമ്പ്രം, , ബിജെപി ആറന്മുള നിയോജക മണ്ഡലം പ്രസിഡൻ്റ് ദീപ ജി. നായർ, പുല്ലാട് എൻ.എസ്.എസ് കരയോഗം ഭാരവാഹികളായ അനീഷ് വരിക്കണ്ണാമല, പി. ഉണ്ണികൃഷ്‌ണൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സൂസൻ ജോസഫ്, കോയിപ്രം പഞ്ചായത്ത് പി. സുജാത, പന്തളം നഗരസഭ പ്രതിപക്ഷനേതാവ് ലസിത നായർ. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.ആർ. മണിക്കുട്ടൻ നായർ, ശ്രീ വിവേകാനന്ദ എച്ച്എസിലെ അധ്യാപകർ, വിദ്യാർഥികൾ പിടിഎ എന്നിവർ പ്രഥമാധ്യാപകൻ സുധീർ ചന്ദ്രൻ്റെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു.
സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രഞ്ജിതയുടെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. എംഎൽഎമാരായ മാത്യു ടി. തോമസ്, കെ യു ജനീഷ്‌കുമാർ, പ്രമോദ് നാരായണൻ, സിപിഎം ഏരിയ സെക്രട്ടറി അനിൽകുമാർ, മാർത്തോമ്മാ സഭമാരാമൺ നിരണം ഭദ്രാസന ട്രഷറർ അനീഷ് കുന്നപ്പുഴ തുടങ്ങിയവർ ആദരവ് അർപ്പിച്ചു.പുല്ലാട് വ്യാപരി വ്യവസായികൾ ഉച്ചവരെ കടകൾ അടച്ചു അനുശോചനം അറിയിച്ചു.
സർക്കാർ സർവീസിൽ ജീവനക്കാരിയായിരുന്ന രഞ്ജിത അതുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കി നൽകി മടങ്ങുമ്പോഴാണ് ഈ ദുരന്തം ഉണ്ടായത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എ ഐ 171 വിമാനമാണ് ഉച്ചയ്ക്ക് അപകടത്തിൽ പെട്ടത്.ക്രൂ ഉൾപ്പെടടെ 242 യാത്രക്കാരുമായി സ്വപ്നങ്ങൾക്ക് കൂട്ടാകാൻ പറന്നുയർന്നു വലിയ ദുരന്തം സൃഷ്ടിച്ചു നിലംപൊത്തിയത്.
