സൗദിയിനിന്ന് മകളുടെ വിവാഹത്തിന് വരുന്നിതിനിടെ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം


മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താര്‍ ഹാജി, മകള്‍ ആലിയ (20)എന്നിവരാണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ ഇടിക്കുകയായിരുന്നു. സൗദിയിലായിരുന്ന ഇരുവരും വിവാഹത്തിനായി നാട്ടിലെത്തി യതായിരുന്നു. സൗദി തുഖ്ബ ഐ സി എഫ്‌ സജീവപ്രവര്‍ത്തകനായിരുന്നു അപകടത്തില്‍ മരിച്ച സത്താര്‍ ഹാജി.

മകളുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലും, സത്താര്‍ഹാജിയുടെ മൃതദേഹം പരുമല ആശുപത്രിയിലെ മോര്‍ച്ചറിയിലുമാണ് ഉളളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട നല്‍കി. വൈകീട്ട് നാലുമണിക്ക് കാഞ്ഞിരപ്പുഴ പള്ളിക്കുറ്റി ജമാഅത്ത് പള്ളിയില്‍ ഖബറടക്കും.


Read Previous

‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ സൗദി അറേബ്യന്‍ ദേശിയതയുടെ ശക്തമായ രണ്ടു ദിനങ്ങള്‍ ‘സ്ഥാപക ദിനവും’ ‘ദേശിയ ദിനവും’ ചരിത്രം, ഒരു തിരിഞ്ഞു നോട്ടം

Read Next

ഇസ്രായേലിനെതിരെ സ്വരം കടുപ്പിച്ച് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍, രണ്ട് ഉപാധികള്‍ വെച്ചു, സ്വതന്ത്ര പലസ്തീന്‍ രാജ്യം നിലവില്‍ വരണം, ജറുസലേം തലസ്ഥാനമാകണം, നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ഇസ്രായേലിന്‍റെ നീക്കത്തിന് തിരിച്ചടി; ഒമാനും കടുത്ത നീക്കത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »