സംസ്ഥാനത്ത് ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. അതിന് ശേഷം മതി ഹൈ സ്പീഡ് ട്രെയിന്‍ നടപ്പാക്കുന്നത്. നിലവിലെ ഡിപിആര്‍ മാറ്റണം. ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകള്‍ കേരളത്തിന് ആവശ്യമാണ്. എന്നാല്‍ നിലവിലെ പദ്ധതി പ്രായോഗികമല്ല.

തുരങ്കപാതയും എലിവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ് കേരളത്തില്‍ പ്രായോഗി കമായത്. ഇത് യാഥാര്‍ഥ്യമായാല്‍ വെറും 1 മണിക്കൂര്‍ 8 മിനിട്ടുകൊണ്ട് കണ്ണൂരിലെ ത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിവേഗ ട്രെയിന്‍ സംബന്ധിച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ചുള്ള വിശദ റിപ്പോര്‍ട്ട് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.
കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസ് കഴിഞ്ഞ ദിവസം പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രീധരനെ കണ്ടിരുന്നു. കെ റെയില്‍ പദ്ധതിക്കെ തിരെ കടുത്ത നിലപാടാണ് ഇ ശ്രീധരന്‍ സ്വീകരിച്ചിരുന്നത്. കെ റെയില്‍ നിലവിലെ രീതിയില്‍ പ്രായോഗികമല്ലെന്ന ആവർത്തിച്ച അദ്ദേഹം നിലവിലെ പാതയ്ക്ക് സമാന്ത രമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് കെ റെയിലിന്റെ പ്രധാന പ്രശ്നങ്ങളിലൊന്നെന്നും വ്യക്തമാക്കി.
ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരുമെന്നും പ്രാദേശിക യാത്രയെ തന്നെ പദ്ധതി ബാധിക്കുമെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി. കെ റെയിലുമായി സര്‍ക്കാര്‍ വീണ്ടും മുന്നോട്ടുപോകാനിരിക്കെ അണ്ടര്‍ ഗ്രൗണ്ട്, എലവേറ്റഡ് രീതിയില്‍ പദ്ധതി നടപ്പിലാക്കാമെന്ന മെട്രോമാന്റെ അഭിപ്രായവും നിര്‍ണായകമാണ്.