ഫ്ലാറ്റുകൾ ഒന്നിലധികം പേർക്ക് വിറ്റു; തട്ടിയത് കോടികൾ, പതിനൊന്ന് വർഷത്തിന് ശേഷം പ്രതി പിടിയിൽ


തിരുവല്ല: കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ 11 വർഷമായി ഒളിവിൽ കഴിയുകയായി രുന്ന പ്രതി തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവല്ല സിവിപി ടവേഴ്‌സ് ഉടമ തിരുവല്ല തുകലശ്ശേരി ചന്ദ്ര വിരുത്തിയിൽ ബോബൻ എന്ന് വിളിക്കുന്ന സിപി ജോൺ (59) ആണ് പിടിയിലായത്.

തിരുവല്ല കുരിശു കവലയിലെ സിവിപി ടവറിലെ ഫ്ലാറ്റുകൾ വിദേശ മലയാളികൾ അടക്കം ഒന്നിലധികം പേർക്ക് വിറ്റ് പണം തട്ടിയെന്ന 16 പേരുടെ പരാതിയിലാണ് അറസ്റ്റ്.

പരാതികൾ ഉയർന്നതോടെ ഇയാൾ ഒളിവിൽ പോയി. എറണാകുളം കളമശ്ശേരിയിലെ വാടക വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വിദേശ രാജ്യങ്ങളിൽ വർഷ ങ്ങളോളം ജോലിചെയ്തുണ്ടാക്കിയ സമ്പാദ്യം ഫ്ലാറ്റിന്റെ പേരിൽ ബോബൻ തട്ടിയെടു ക്കുകയായിരുന്നെന്നാണ് വിദേശ മലയാളികളിൽ പലരുടെയും പരാതി.

ഇതിനിടെ പണം മടക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് ബോബൻ പരാതിക്കാരായ പലർക്കും വണ്ടിച്ചെക്കും നൽകിയിരുന്നു. പ്രതി പിടിയിലായതറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി പേർ പരാതിയുമായി സ്റ്റേഷനിൽ എത്തുന്നുണ്ടെന്ന് സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു.


Read Previous

പെരുനാളിന് പോയാൽ ഞാൻ മടങ്ങിവരില്ല´: അസ്മിയ വീട്ടിലേക്ക് തിരിച്ചത് കൂട്ടുകാരോട് പറഞ്ഞിട്ട്, മതം പഠിക്കേണ്ടെന്ന് വീട്ടിൽ പറഞ്ഞതോടെ വീട്ടുകാർ എതിർത്തു, എല്ലാം ശരിയാകും എന്ന് പറഞ്ഞ് വീണ്ടും മതപഠനശാലയിലേക്ക്, തിരിച്ചുകിട്ടിയത് മൃതദേഹം മാത്രം

Read Next

സ്വഭാവത്തില്‍ സൗമ്യത; ആരുമായും അടുക്കാത്ത പ്രകൃതവും; രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പറഞ്ഞത് ഒരു മീറ്റിംഗുണ്ട് കാഞ്ഞങ്ങാട് പോകണമെന്നും; ബാരെയില്‍ ഈ രീതിയിലുള്ള ആദ്യ കൊലപാതകമെന്ന് നാട്ടുകാര്‍; ദേവികയുടെ കൊലപാതകത്തില്‍ നടുങ്ങി ഉദുമ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »