
കാസര്‍കോട്: വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റിൽ നിന്നും വൻ തോതിൽ ഈട്ടിമരങ്ങൾ മുറിച്ച് കടത്തിയ കേസ് വിവാദ മായതിന് പിന്നാലെ സമാനമായ മരംമുറിക്കേസ് കാസര്‍കോട്ടും. പട്ടയഭൂമിയിൽനിന്ന് ചന്ദനം ഒഴികെ യുള്ള മരങ്ങൾ മുറിക്കാമെന്ന ഉത്തരവ് മറയാക്കിയാണ് കാസർകോട്ടും മരം മുറിച്ചു കടത്തിയത്. എട്ട് കേസാണ് ഇത് സംബന്ധിച്ച് വനം വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈട്ടിയും തെക്കും അടക്കമുള്ള മരങ്ങളാണ് വ്യാപകമായി മുറിച്ചു മാറ്റിയത്. ഇതിൽ 17 ലക്ഷം രൂപ യുടെ 27 ക്യൂബിക് മീറ്റർ മരം വനംവകുപ്പ് കണ്ടെടുത്തിട്ടുണ്ട്. ഉത്തരവ് മറയാക്കി മരം മുറിക്കാൻ അനുമതി ചോദിച്ചുള്ള പെർമിറ്റുകൾക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ അനുമതി കൊടുത്തില്ല. ഉദ്യോഗ സ്ഥർ അറിയാതെ മരം മുറിച്ചു കടത്തിയോ എന്നറിയാൻ വനംവകുപ്പ് വിജിലൻസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
റവന്യു സെക്രട്ടറിയുടെ വിവാദ ഉത്തരവ് മറയാക്കി സംസ്ഥാന വ്യാപകമായി വിലപിടിപ്പുള്ള മര ങ്ങൾ മുറിച്ച് മാറ്റിയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് വയനാടിന് പിന്നാലെ കാസർകോട്ടു നിന്നും മരം മുറി വിവരങ്ങൾ പുറത്ത് വരുന്നത്.