ഫോര്‍ക്ക അംഗത്വ കാര്‍ഡുകള്‍ വിതരണം ചെയ്തു


റിയാദ്: റിയാദില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള പ്രാദേശിക കൂട്ടയാമകളുടെ പൊതുവേദിയായ   ഫെഡറേഷന്‍ ഓഫ് റീജിയണല്‍ അസോസിയേഷന്‍ (ഫോര്‍ക്ക) അംഗത്വ കാര്‍ഡിന്‍റെ വിതരണോത്ഘാടനം അല്‍ മദിന ഹൈപ്പർ മാർക്കറ്റ്  ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു

ആക്ടിംഗ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ജനറൽ കൺവീനർ ഉമ്മർ മുക്കത്തിന് അംഗത്വ കാര്‍ഡ്‌ അണിയിച്ചുകൊണ്ട്‌ വിതരണോത്ഘാടനം നിര്‍വ്വഹിക്കുന്നു.

ആക്ടിംഗ് വർക്കിംഗ്‌ ചെയർമാൻ ജയൻ കൊടുങ്ങല്ലുര്‍, ജനറൽ കൺവീനർ ഉമ്മർ മുക്കത്തിന് അണിയിച്ചു കൊണ്ട് നിര്‍വഹിച്ചു, രണ്ടു ഘട്ടമായിട്ടാണ് ഐ ഡി കാര്‍ഡ്‌ വിതരണം നടക്കുന്നത് ആദ്യഘട്ടത്തില്‍ എല്ലാ ഭാരവാഹികൾക്കും എക്സികുട്ടീവ് അംഗങ്ങള്‍ക്കുമുള്ള കാര്‍ഡ്‌ വിതരണമാണ് നടന്നത് രണ്ടാം ഘട്ടത്തില്‍ അംഗസംഘടനകളുടെ നൂറില്‍ പരം കൌണ്‍സില്‍ മെമ്പര്‍മാര്‍ക്കുള്ള കാര്‍ഡ് വിതരണം അടുത്ത മാസം നടക്കുമെന്ന് ആക്ടിംഗ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

ചടങ്ങില്‍ അംഗത്വ കാര്‍ഡ്‌ പ്രോഗ്രാം കൺവീനർ ജിബിൻ സമദ്, അലി ആലുവ, വിനോദ് കൃഷ്ണ, സൈഫ് കൂട്ടുങ്ങൽ, ഗഫൂർ കൊയിലാണ്ടി,സൈഫ് കായംകുളം, പ്രെഡിന് അലക്സ്, ഷാജഹാൻ ചാവക്കാട്, അഡ്വ: ജലീൽ  കോഴിക്കോട്, ഷിബു ഉസ്മാന്‍, കെ ബി ഷാജി, നാസര്‍ വലപ്പാട്, ഷാജഹാന്‍ ചാവക്കാട്, ഹാഷിക് വലപ്പാട്, അഷ്‌റഫ്‌ തയ്യില്‍, തുടങ്ങി അംഗ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍  പങ്കെടുത്തു.

റിയാദിലെ പ്രാദേശിക സംഘടനകൾക്കുള്ള ഫോർക അംഗത്വ കാമ്പയിനും ഇതോടൊപ്പം തുടർന്ന് വരുകയാണ്. പുതുതായി അംഗത്വം എടുക്കാൻ ആഗ്ര ഹിക്കുന്ന സംഘടനകൾ ഉണ്ടെങ്കിൽ ഫോർക്ക ഭാരവാഹികളുമായോ, താഴെ കൊടുക്കുന്ന നമ്പറിലോ ബന്ധപെടാവുന്നതാണ്. 0502848248.0509656734 050436416


Read Previous

മനുഷ്യക്കടത്തിന്റെ ഇര, മലേഷ്യയില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മിനി നാടണയും; എയര്‍ ആംബുലന്‍സ് ഒരുങ്ങുന്നു

Read Next

ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം; കുട്ടികള്‍ അടക്കം 17 പേര്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »