Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്


കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതുസം ബന്ധിച്ച തീരുമാനമായത്. സ്ഥാനാര്‍ത്ഥിത്വം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയും നാളെ യോഗം ചേരുന്നുണ്ട്.

കോട്ടയത്ത് സ്ഥാനാര്‍ത്ഥി മോഹവുമായി നിരവധി പേര്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ജയസാധ്യത കൂടുതലുള്ള ആള്‍ തന്നെ വേണം എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഇതോടെയാണ് ഫ്രാന്‍സിസ് ജോര്‍ജിന് നറുക്ക് വീണത്. ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം പി.ജെ ജോസഫ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. നാളെ ചേരുന്ന ഉന്നതാധികാര സമിതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള അന്തിമ തീരുമാനം പ്രഖ്യാപിക്കാനുള്ള ചുമതല അടക്കം നിര്‍ദേശിക്കും.

കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്, എം.പി ജോസഫ്, സജി മഞ്ഞക്കടമ്പില്‍, പി.സി തോമസ് എന്നിവര്‍ കോട്ടയത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനാണ് മണ്ഡലത്തില്‍ പൊതുസ്വീകാര്യത എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ നിര്‍ണായകമായ ക്രൈസ്തവ സഭകളുടെ പിന്തുണയും ഫ്രാന്‍സിസ് ജോര്‍ജിന് തുണയായി.

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റത്തിലൂടെ യുഡിഎഫിന് നഷ്ടമായ സീറ്റാണ് കോട്ടയം. അതിനാല്‍ ഏതുവിധേനയും കോട്ടയം തിരിച്ചുപിടിക്കുക എന്നത് യുഡിഎഫിന്റെ അഭിമാന പ്രശ്‌നമാണ്. യുഡിഎഫില്‍ പരമ്പരാഗതമായി കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന സീറ്റാണ് കോട്ടയം. അതിനാല്‍ സീറ്റ് നഷ്ടപ്പെടുത്തി യാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും തിരിച്ചടിയാകും.

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായ കെ.എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസ് എം നേതാവായിരുന്ന ഫ്രാന്‍സിസ് പിന്നീട് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും കേരള കോണ്‍ഗ്രസ് എമ്മില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. എല്‍ഡിഎഫില്‍ ചേരാന്‍ തീരുമാനിച്ച ജോസ് കെ. മാണിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാതെ പിന്നീട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പമാണ് നിലവില്‍ ഫ്രാന്‍സിസ് ജോര്‍ജ്.

അഞ്ച് തവണ തുടര്‍ച്ചയായി ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഫ്രാന്‍സിസ് ജോര്‍ജ് 1999 ലും 2004 ലും വിജയിച്ച് ലോക്‌സഭയില്‍ എത്തുകയും ചെയ്തിരുന്നു. വിദേശകാര്യം, പ്രതിരോധം, വ്യവസായം, വ്യാപാരം എന്നിവയുടെ പാര്‍ലമെന്ററി കമ്മിറ്റികളില്‍ ഫ്രാന്‍സിസ് ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.


Read Previous

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍, മാവേലിക്കരയില്‍ അരുണ്‍ കുമാര്‍; സിപിഐ സാധ്യതാ പട്ടിക

Read Next

സിറിയയിലെയും ഇറാക്കിലെയും ഇറാനിയന്‍ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ ആക്രമണം; തങ്ങളെ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് ജോ ബൈഡന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »