കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസുകളുടെ ഏറ്റുമുട്ടല്‍ നാലുപതിറ്റാണ്ടിന് ശേഷം


തിരുവനന്തപുരം: കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പി ജെ ജോസഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ലോക്‌സഭയിലേക്ക് കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് നാലുപതിറ്റാണ്ടിന് ശേഷമാണ്.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനാണ്. 1980 ലാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവസാന മായി ഏറ്റുമുട്ടിയത്. അന്ന് സിറ്റിങ്ങ് എംപി ജോർജ് ജെ മാത്യുവിനെ ഇറക്കി കേരള കോണ്‍ഗ്രസ് എം വിജയം നേടിയിരുന്നു.

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഇടുക്കിയില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ രണ്ടു തവണ ലോക്‌ സഭാംഗമായിട്ടുണ്ട്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം നേതാവും നിലവിലെ എംപി യുമായ തോമസ് ചാഴികാടനെ തന്നെ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനി ച്ചിട്ടുണ്ട്.

തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് അധ്യ ക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എത്തുമെന്നാണ് സൂചന.


Read Previous

ബാങ്ക് മാനേജരുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണം കവർന്ന കേസിൽ,മാനേജർക്ക്തന്നെ പങ്കുണ്ടോയെന്നും അന്വേഷണം

Read Next

പേയ്‌മെന്റ് സീറ്റ് വിവാദം; സിപിഐയില്‍ നിന്ന് പുറത്താക്കിയ വെഞ്ഞാറമൂട് ശശി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »