ഫാഷന്‍ ലോകം എപ്പോഴും വ്യത്യസ്തകളെയാണ് തേടുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം. അതിന് പക്ഷേ നിയമതമായ ഒരു നിമയവും ബാധകമല്ല. ഏറ്റവും ഒടുവിലായി ഫാഷന്‍ ലോകം കീഴടക്കിയിരിക്കുന്നത് ഒറ്റക്കാലന്‍ ജീന്‍സാണ്.

സമൂഹ മാധ്യമത്തില്‍ പുതിയൊരു ഫാഷന്‍ ട്രെന്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. അതാണ് വണ്‍ ലെഗ്ഡ് ജീന്‍സ് (one legged jeans).
വില ഇത്തിരി കൂടും 38,330 രൂപ (അതായത് 440 ഡോളർ) മാത്രം. ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ കോപർണിയാണ് ഫാഷന്‍ പ്രേമികൾക്കായി ഈ വണ്‍ ലെഗ്ഡ് ജീന്‍സ് ഏറ്റെടുത്തു കഴിഞ്ഞു. പക്ഷേ, പ്രായോഗികമതികൾക്ക് സംഗതി അത്രയ്ക്ക് രുചിച്ച മട്ടില്ല.
അവര്‍ ഈ വസ്ത്രത്തിന്‍റെ പ്രായോഗികതയെയും ഈട് നില്‍ക്കുന്നതിനെ കുറിച്ചും സംശയങ്ങൾ പ്രകടിപ്പിച്ച് കഴിഞ്ഞു.