
റിയാദിലെ പ്രാദേശികസംഘടനകളുടെ പൊതുവേദിയായ ഫോര്‍ക റിയാദ് സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റ് രുചികൾക്കും രുചിക്കൂട്ടുകൾക്കും മുന്നിൽ ദേശങ്ങളുടെ അതിരുകൾ ഇല്ലാതാവുന്ന കാഴ്ചയായി മാറി. കണ്ടു പരിചയിച്ചതു മുതൽ തൊട്ടു കേട്ടിട്ടു പോലുമില്ലാത്തതുമായ ഭക്ഷണങ്ങളുടെ കലവറയാണ് ഫോര്‍ക അംഗസംഘടനകള്‍ മേളയില്‍ അണിനിരത്തിയത് ചക്ക വിഭവങ്ങളുടെ കാലവറയില്‍ റിയാദില്‍ ലഭിക്കാത്ത ഒന്നായ ചക്ക ബിരിയാണി മുതല്‍ കപ്പയും മീന്‍കറിയും വിവിധതരം ബിരിയാണിയും അടക്കം നാവിനുരുചിയേറും ഭക്ഷണങ്ങളുടെ വന്‍ കലവറ തന്നെയാണ് ഫുഡ് ഫെസ്റ്റില്‍ അണിനിരന്നത്

മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ഫെസ്റ്റില്‍ ഫോര്‍കയിലെ അംഗസംഘടനകളാണ് മത്സരത്തില്‍ പങ്കെടുത്തത് മൂന്നഗ ജഡ്ജിംഗ് പാനലാണ് വിജയികളെ കണ്ടത്തിയത്. ഒന്നാം സമ്മാനം നമ്മള്‍ ചവകട്ടുക്കാര്‍ കൂട്ടായ്മയും രണ്ടാംസ്ഥാനം കൊയിലാണ്ടി നാട്ടുകൂട്ടവും, മൂന്നാം സ്ഥാനം പെരുമ്പാവൂര്‍ പ്രവാസി കൂട്ടായ്മയും കരസ്ഥമാക്കി.

ഫെസ്റ്റിന്‍റെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ വിനോദ് കൃഷണ ആമുഖം പറഞ്ഞു. ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് ഉത്ഘാടനം ചെയ്തു ആക്ടിംഗ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രവാസി ഭാരതിയ സമ്മാന്‍ ജേതാവ് ശിഹാബ് കൊട്ടുക്കാട്, ഡോ.ജയചന്ദ്രന്‍ ശിഹാബ് കൊടിയത്തൂര്‍ ( മദിന ഹൈപ്പര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍), സി പി മുസ്തഫ, സുരേന്ദ്രന്‍ കൂട്ടായി, യഹിയ കൊടുങ്ങല്ലൂര്‍ (എന്‍ ആര്‍ കെ ), സുരേഷ് ശങ്കര്‍ (ഓ ഐ സി സി), അബ്ദുള്ള വല്ലാഞ്ചിറ (മുന്‍ ഫോര്‍ക ചെയര്‍മാന്‍), അബ്ദുല്‍ സലിം അര്‍ത്തില്‍, നാസര്‍ റോസോയിസ്, അലക്സ് കൊട്ടാരക്കര, അലി ആലുവ, സൈഫ് കായംകുളം( രക്ഷാധികാരി ഫോര്‍ക), സൈഫ് കൂട്ടങ്ങള്‍ ,സൈദ് മീഞ്ചന്ത, കരീം കനാംപുറം (വൈസ് ചെയര്‍മാന്‍), ഗഫൂര്‍ കൊയിലാണ്ടി (ജീവകാരുണ്യ കണ്‍വീനര്‍) എന്നിവര്‍ സംസാരിച്ചു, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം സ്വാഗതവും ട്രഷറര്‍ ജിബിന്‍ സമദ് കൊച്ചി നന്ദിയും പറഞ്ഞു
സമ്മാനര്‍ഹരായവര്‍ക്ക് ഒന്നാം സമ്മാനം അല്‍ മദീന മാര്‍ക്കറ്റ് നല്‍കിയ ഒരു പവന്‍ സ്വര്‍ണ്ണവും രണ്ടാം സമ്മാനാര്‍ഹക്ക് സോനാ ജ്വല്ലറി അര പവന്‍ സ്വര്‍ണ്ണവും മൂന്നാം സമ്മാനാര്‍ഹര്‍ക്ക് 1001 റിയാല്‍ ക്യാഷ് പ്രൈസ് കൊളംബസ് കിച്ചനും നല്‍കി, കൂടാതെ മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഫോര്‍കയുടെ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും കൂടാതെ എം കെ ഫുഡ്സ്, വിജയ് മസാല, റോസൈയിസ് മദീന, ജിപാസ് തുടങ്ങിയ കമ്പനികളുടെ സമ്മാനങ്ങളും, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്ക് മഞ്ചേരി വെല്‍ഫെയര്‍ അസോസിയേഷന്‍ സ്പെഷ്യല്‍ സാമാനങ്ങളും വിതരണം ചെയ്തു. അംഗസംഘടന കള്‍ക്കായി എര്‍പെടുത്തിയ സമ്മാന കൂപ്പന്‍ മത്സരത്തില്‍ അലക്സ് കൊട്ടാരക്കര, ജൈസന്‍, ജെറോം എന്നിവര്‍ വിജയികളായി, ഫുഡ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായി നടത്തിയ അംഗസംഘടനകളുടെ ഫുഡ്‌ബോള്‍ കിക്ക് തട്ടല്‍ മത്സരത്തില്‍ കൂട്ടിക്കല്‍ അസോസിയേഷന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പരിപാടികള്‍ക്ക് മുസ്തഫ എടത്തനാട്ടുകര, ഹാഷിം ചിയാംവെളി, അബ്ദുല്‍ ജലീല്‍, മുഹമ്മദ് ഷഹീന്‍, സലിം പള്ളിയില്‍, ഷാജി മഠത്തില്‍, നാസര്‍ വലപ്പാട്, , ഷാജഹാന്‍ ചാവക്കാട്, ആന്റണി വിക്ടര്‍, ഗോപിനാഥ്, സലാം പെരുമ്പാവൂര്‍, മൊഹസിന്‍ മഞ്ചേരി, മുജീബ് മൂലയില്‍, സഹല്‍ പെരുമ്പാവൂര്‍, ഖാന്‍ റാന്നി, നിസാര്‍ പള്ളിക്കശേരി, ആഷിക്, അലി വാരിയത്ത്, കുഞ്ഞുമുഹമ്മദ് ഓടക്കാലി,ബിനോയ് മത്തായി, മുസ്തഫ പുന്നിലത്ത്, സൈഫ് റഹ്മാന്‍, അഫസല്‍ കിയ, ആഷിക് വലപ്പാട്, ബഷീര്‍, ഷിബു ഉസ്മാന്‍, സൈദ് ജാഫര്‍, ഫെര്‍മിസ് അബ്ദുല്‍ റഹ്മാന്‍, സ്വപ്ന വിനോദ്, നസ്റിയ ജിബിന്‍, നേഹ റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി