
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ് എത്തിയത് പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ പ്രാര്‍ഥിച്ച ശേഷം. വിഴിഞ്ഞം പദ്ധതിയുടെ ക്രഡിറ്റുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദത്തിനിടെയാണ് വിന്‍സെന്റിന്റെ നീക്കം. തിരുവനന്തപുരത്ത് നിന്നും അദ്ദേഹം പുതുപ്പള്ളിയിലേക്ക് നേരത്തെ തിരിച്ചിരുന്നു
രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ യില്‍ പ്രാര്‍ഥിച്ച ശേഷമാണ് വിന്‍സെന്റ് വിഴിഞ്ഞത്തേക്ക് എത്തിയത്. തുറമുഖം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയില്‍ വിന്‍സെന്റിന് സ്റ്റേജില്‍ ഇരിപ്പിടമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ശശി തരൂര്‍ എംപിയാണ് ക്ഷണം ലഭിച്ച മറ്റൊരാള്‍. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് വിന്‍സെന്റ് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊക്കെ ഓരോരുത്ത രുടെ ആഗ്രഹങ്ങള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.