Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോർച്ചറിയിൽ നിന്ന് പുതുജീവിതത്തിലേക്ക്…!; മരിച്ചെന്ന് കരുതിയ പവിത്രൻ ആശുപത്രി വിട്ടു


കണ്ണൂർ: മരണത്തിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തി പവിത്രന്‍. പാച്ചപ്പൊയ്‌കയിലെ പുഷ്‌ പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രൻ ആണ് മോർച്ചറിയിലേക്കുള്ള വഴിയിൽ നിന്നും തിരിച്ച് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. ഡോ. പൂർണിമ റാവുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പവിത്രനെ ചികിത്സിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.

ആറു ദിവസത്തോളം ഗ്യാസ്ട്രോ ഐസിയുവിലായിരുന്നു പവിത്രൻ. പല അസുഖങ്ങളും അലട്ടിയ പവിത്രൻ ഓക്‌സിജൻ കുറഞ്ഞതിനെ തുടർന്ന് ആണ് അതീവ ഗുരുതരാവസ്‌ഥയിൽ ആയത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ വാർഡിലേക്ക് മാറ്റിയ പവിത്രൻ വെള്ളിയാഴ്‌ച വൈകിട്ടോടെ ഭാര്യ സുധക്കൊപ്പം വീട്ടിലേക്ക് മടങ്ങി.

മംഗളൂരുവിലെ ആശുപത്രിയിൽനിന്ന് മരിച്ചെന്നു കരുതി കണ്ണൂരിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആണ് പവിത്രനിൽ ജീവന്‍റെ തുടിപ്പ് കണ്ടെത്തിയത്. കഴിഞ്ഞ 13ന് രാത്രിയാണ് പവിത്രൻ ‘മരിച്ചു’ ജീവിച്ചത്‌. ഗുരുതര ശ്വാസംമുട്ടലും വൃക്കരോഗവും ബാധിച്ച്‌ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്ന പവിത്രൻ ഇനി 10 മിനിറ്റിലധികം ജീവിച്ചിരിക്കില്ലെന്നു വിധിച്ച ഡോക്‌ടർമാർ ആശുപത്രിയിൽ നിന്ന്‌ പറഞ്ഞയച്ചു.

തുടർന്ന്‌ മൂന്നര മണിക്കൂറോളം സഞ്ചരിച്ച് രാത്രിയോടെ എകെജി ആശുപത്രിയിൽ. മോർച്ചറിയിലേക്ക്‌ മാറ്റാൻ സ്ട്രെച്ചറുമായി ആംബുലൻസിൽ കയറിയ ആശുപത്രി ജീവനക്കാരായ ജയനും അനൂപിനും ശരീരം അനങ്ങുന്നതായി തോന്നി. ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. കണ്ണൂർ എകെജി ആശുപത്രിയിലെ 11 ദിവസം നീണ്ട ചികിത്സക്കൊടുവിൽ പവിത്രൻ ആളുകളെ തിരിച്ചറിയുകയും ചെറുതായി സംസാരിക്കുകയും ചെയ്യുന്നുണ്ട്.


Read Previous

ഹമാസ് തടങ്കലിലുള്ള നാല് വനിതാ സൈനികരുടെ മോചനം ഇന്ന്; സാഹചര്യം വിലയിരുത്തി അധികൃതർ

Read Next

ഒരുതുള്ളി ചോര വീഴ്‌ത്താതെ ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടത്തിയ മലയാളി; കണ്ണൂരുകാരി റീഷ്‌മ രമേശൻ ഐപിഎസിന് തെരഞ്ഞെടുപ്പ് കമ്മീഷൻറെ ആദരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »